ബൈക്കില്‍ തട്ടി ബസിനടിയില്‍പെട്ടു മരിച്ച കാവ്യയുടെ സംസ്‌കാരം ഇന്ന്.... സംഭവത്തില്‍ ബൈക്ക് ഓടിച്ചയാളും ബസ് ഡ്രൈവറും അറസ്റ്റില്‍

ബൈക്കില്‍ തട്ടി ബസിനടിയില്‍പെട്ടു മരിച്ച കാവ്യയുടെ സംസ്‌കാരം ഇന്ന്.... സംഭവത്തില്‍ ബൈക്ക് ഓടിച്ചയാളും ബസ് ഡ്രൈവറും അറസ്റ്റില്‍ .
ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം സിദ്ധാര്‍ഥം വീട്ടില്‍ സുബിന്റെ ഭാര്യ കാവ്യ(26)യാണു മരിച്ചത്. സംഭവത്തില്‍ ബൈക്ക് ഓടിച്ച ആമ്പല്ലൂര്‍ കൊല്ലംപറമ്പ് വീട്ടില്‍ വിഷ്ണു (29), ബസ് ഡ്രൈവര്‍ കാഞ്ഞിരമറ്റം മുലതക്കുഴിയില്‍ സുജിത്ത് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടം ഉണ്ടാക്കിയ വിഷ്ണു ബൈക്ക് നിര്‍ത്താതെ പോയെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
ഇന്നലെ രാവിലെ 8.30ന് എസ്എന്‍ ജംഗ്്ഷനു സമീപമുള്ള അലയന്‍സ് ജംഗ്്ഷനിലായിരുന്നു അപകടം നടന്നത്. കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ ജീവനക്കാരിയായ കാവ്യ രാവിലെ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. ആ യാത്ര അന്ത്യയാത്രയായി.
യുവതിയുടെ സ്‌കൂട്ടറിന്റെ ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തു കയറിയ ബൈക്ക് യാത്രികനായ വിഷ്ണു അലക്ഷ്യമായി യു ടേണ്‍ എടുത്തതാണ് അപകടത്തിനു കാരണം. ബൈക്കില്‍ തട്ടി സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റിയതോടെ യുവതി പിന്നാലെ വന്ന ബസിനടിയിലേക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. യുവതിയ്ക്ക് ഒരു മകനുണ്ട്. സംസ്‌കാരം ഇന്ന് 11നു തൃപ്പൂണിത്തുറ ശ്മശാനത്തില്‍ നടക്കും.
""
https://www.facebook.com/Malayalivartha


























