കാല് നക്കാൻ ഉണ്ടെങ്കിൽ സ്വന്തം പേരിൽ നക്കിയാൽ പോരെ? വിദേശ താരത്തിന്റെ കാലിൽ ഉമ്മവെച്ച കമന്റേറ്റർ ഷൈജു ദാമോദരനെതിരെ ട്രോൾ പൂരം

അഭിമുഖത്തിനിടെ യുക്രെയ്ൻ താരം ഇവാൻ കലൂഷ്‌നിയുടെ കാലിൽ ഉമ്മവെച്ച കമന്റേറ്റർ ഷൈജു ദാമോദരനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസവും വിമർശനവും. ഷൈജുവിനെതിരെ ട്രോളുകളുടെ പെരുമഴയാണ് സമൂഹമാദ്ധ്യമങ്ങളിൽ.
യൂട്യൂബിൽ പങ്കുവെച്ച അഭിമുഖത്തിലാണ് ഇവാൻ കലൂഷ്‌നിയുടെ കാലിൽ ഷൈജു ഉമ്മവെച്ചത്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ് ഇവാൻ. കഴിഞ്ഞ മത്സരത്തിലുൾപ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ച ഇവാൻ നാല് ഗോളുകളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി വലയിലാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹവുമായി ഷൈജു അഭിമുഖം നടത്തിയത്.
അഭിമുഖത്തിനിടെ ഇവാനോട് കാൽ തന്റെ മടിയിൽവയ്‌ക്കാൻ പറഞ്ഞ ഷൈജു പിന്നീട് ഉമ്മ വയ്‌ക്കുകയായിരുന്നു. ഈ ഉമ്മ എന്റേതല്ലെന്നും കേരളത്തിന്റേതാണെന്നുമുളള ഷൈജുവിന്റെ വാക്കുകളാണ് ട്രോളുകൾക്ക് വഴിയൊരുക്കിയത്. എന്നാൽ കാല് വലിക്കാൻ ശ്രമിക്കുന്നുണ്ട് ഇവാൻ . ഷൈജുവിന്റെ പെരുമാറ്റത്തിൽ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അന്തം വിട്ട് ഇരിക്കുന്ന ഇവാനെയും വീഡിയോയിൽ കാണാം.
ആരുടെയെങ്കിലും കാല് നക്കാൻ ഉണ്ടെങ്കിൽ സ്വന്തം പേരിൽ നക്കിയാൽ പോരെയെന്നായിരുന്നു സമൂഹമാദ്ധ്യമത്തിൽ ഉയർന്ന വിമർശനം. മലയാളികളുടേതെന്ന പേരിൽ അങ്ങനെ ഉമ്മവയ്‌ക്കേണ്ടെന്നും സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നു. കാലിൽ ഉമ്മവയ്‌ക്കുന്ന ഭാഗം മാത്രം കട്ട് ചെയ്ത് വിമർശനക്കുറിപ്പോടെ നിരവധി പേർ പ്രചരിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























