കേരള നിയമസഭയുടെ അടുത്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് അനുമതി നല്‍കി ഗവര്‍ണര്‍.... ഡിസംബര്‍ അഞ്ചു മുതല്‍ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ച് ഗവര്‍ണര്‍

കേരള നിയമസഭയുടെ അടുത്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് അനുമതി നല്‍കി ഗവര്‍ണര്‍.... ഡിസംബര്‍ അഞ്ചു മുതല്‍ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ച് ഗവര്‍ണര്‍.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്‍ കൊണ്ടുവരാനാണ് സഭ സമ്മേളിക്കുന്നത്. സമ്മേളനം ചേരുന്ന കാര്യം ഗവര്‍ണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
അതേസമയം വെറ്ററിനറി വിസിക്ക് ഉടന്‍ നോട്ടിസ് നല്‍കില്ല. നോട്ടിസ് സംബന്ധിച്ച വിസിമാരുടെ ഹര്‍ജിയില്‍ കോടതി തീരുമാനം വരട്ടെയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നവംബര്‍ 30 നാണ് കേസ് ഹൈക്കോടതി പരിഗണനയിലുള്ളത്.
കേരള നിയമസഭാ സ്പീക്കറായി എ എന്‍ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇത്. ഓര്‍ഡിനന്‍സുകള്‍ പാസാക്കാന്‍ വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഒടുവില്‍ ചേര്‍ന്നപ്പോള്‍ എംബി രാജേഷായിരുന്നു സ്പീക്കര്‍. പിന്നീട് ഷംസീറിന് സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രമായി സഭ ചേര്‍ന്നിട്ടുണ്ടായിരുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ ഗവര്‍ണര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ തിരിയുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം ആരംഭിക്കാന്‍ പോകുന്നത്. ഒരു ഘട്ടത്തില്‍ സിപിഎമ്മിനൊപ്പം ഗവര്‍ണറെ കടന്നാക്രമിച്ച പ്രതിപക്ഷം കോടതികളില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടിയുണ്ടായി തുടങ്ങിയതോടെ സര്‍ക്കാരിനെതിരെ നീക്കം കടുപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷനിലെ പിന്‍വാതില്‍നിയമനവും പ്രതിപക്ഷം സഭയില്‍ ആയുധമാക്കാന്‍ സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha

























