Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പത്മനാഭന്റെ അനുഗ്രഹം... മമത ബാനര്‍ജിയെ വെള്ളം കുടുപ്പിച്ച ജഗ്ദീപ് ധന്‍കറിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ഗവര്‍ണറായി എത്തുന്നത് മലയാളിയായ പ്രിയ ഐഎഎസുകാരന്‍ സിവി ആനന്ദബോസ്; നിര്‍മ്മിതി കേന്ദ്രത്തിന് ചുക്കാന്‍ പിടിച്ച് മലയാളികള്‍ എന്നെന്നും ഓര്‍ക്കുന്ന ഐഎഎസുകാരന് ഇത് പുതിയ വെല്ലുവിളിനിറഞ്ഞ കാലം

18 NOVEMBER 2022 09:27 AM IST
മലയാളി വാര്‍ത്ത

സിവി ആനന്ദബോസിനെ അടുത്തകാലത്തായി ബിജെപി വേദികളില്‍ കണ്ടിരുന്നു. ചാനല്‍ ചര്‍ച്ചകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍, കേന്ദ്രമന്ത്രി തുടങ്ങിയ പല പദവികളില്‍ ആനന്ദബോസിന്റെ പേരുകള്‍ പറഞ്ഞു കേട്ടു. എന്നാലിപ്പോള്‍ നറുക്ക് വീണിരിക്കുന്നത് ഗവര്‍ണറായാണ് അതും പശ്ചിമബംഗാളിലെ ഗവര്‍ണര്‍.

മലയാളിയായ മുന്‍ ഐ.എ.എസ് ഓഫീസര്‍ സി.വി. ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. 71 വയസാണ് അദ്ദേഹത്തിന്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം.
എം.കെ. നാരായണനുശേഷം പശ്ചിമബംഗാള്‍ ഗവര്‍ണറാകുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്. കേരളത്തില്‍ അഡി. ചീഫ് സെക്രട്ടറിയായിരുന്നു.



സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഉപദേശകനായിരുന്നു. മേഘാലയ സര്‍ക്കാരിന്റെയും ഉപദേശകനായിരുന്നു. 1977 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കേരളത്തില്‍ വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചു. ജില്ലാ കളക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.

ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വീടുകള്‍ നിര്‍മ്മിക്കാന്‍ രൂപം നല്‍കിയ നിര്‍മിതി കേന്ദ്രം ശ്രദ്ധിക്കപ്പെട്ടു. 1986-ല്‍ ബോസ് ആരംഭിച്ച ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കേരളത്തില്‍ ടൂറിസം മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കി. 2011ല്‍ വിരമിച്ചു.



ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ കേസില്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി തലവന്‍, നാഷണല്‍ മ്യൂസിയം അഡ്മിനിസ്ട്രേറ്റര്‍, നാഫെഡ് എംഡി,അറ്റോമിക് എനര്‍ജി എഡ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചു.

ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ ഭരണഘടന പ്രകാരം ഭരണം സുഗമായി നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു. വലിയ ചുമതല ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായി സമാധാനത്തിന്റെ പാതയില്‍ ക്രിയാത്മകമായി സഹകരിക്കുമെന്നും മുന്‍ഗാമി ജഗ്ദീപ് ധന്‍കറുമായുള്ള മമതയുടെ ഏറ്റുമുട്ടലുകളെ പരാമര്‍ശിച്ച് ബോസ് പറഞ്ഞു.

 



ഭവനനിര്‍മ്മാണ മേഖലയിലെ സംഭാവനകള്‍ മുന്‍നിര്‍ത്തിയുള്ള ഹാബിറ്റാറ്റ് അവാര്‍ഡ് അടക്കം നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടി.ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങി 45 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മികച്ച പ്രാസംഗികനാണ്. ഭാര്യ: എല്‍.എസ്. ലക്ഷ്മി, മക്കള്‍: നന്ദിതാബോസ്, എ. വാസുദേവ ബോസ്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മഴവില്‍ പാലം തീര്‍ക്കാന്‍ ശ്രമിക്കുമെന്ന് ബംഗാള്‍ ഗവര്‍ണറായി നിയമിതനായ സി.വി.ആനന്ദബോസ് പറഞ്ഞു. ഭരണഘടന അനുശാസിക്കുംവിധം ഗവര്‍ണറുടെ ചുമതല നിറവേറ്റും. കേരളത്തിലേത് അടക്കം ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം ഏറ്റുമുട്ടലായി കാണുന്നില്ല. ഏറ്റുമുട്ടലല്ല, ആരോഗ്യകരമായ സംവാദങ്ങളും അഭിപ്രായസംഘട്ടനവും ഉണ്ടാകണമെന്നും സി.വി. ആനന്ദബോസ് പറഞ്ഞു.

 



ഈ ദൗത്യം ഏല്‍പിക്കാന്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേരളത്തിലെ ജനങ്ങളോടും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. 'ഈ ദൗത്യം ഒരു ഭാരിച്ച ഉത്തരവാദിത്തം തന്നെയാണ്. ഒരു ഗവര്‍ണറുടെ ചുമതല എന്താണെന്നു ഭരണഘടന അനുശാസിക്കുന്നുണ്ട്. ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ ആ ഭരണഘടനയ്ക്കുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. ബംഗാളിലെ ജനങ്ങള്‍ പ്രയോജനകരമായ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends