Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ടെക്‌നോപാര്‍ക്ക് മനസുനിറയെ... ഗ്രീഷ്മയുടെ കഷായ കൊലയ്ക്ക് മുമ്പേ വാട്‌സാപ്പ് വഴി വഴികാണിച്ച കൊലപാതകം വീണ്ടും ചര്‍ച്ചകളില്‍; ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തിലെ അനുശാന്തിയുടെ സുപ്രീംകോടതിയില്‍; ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നല്‍കണം

18 NOVEMBER 2022 11:05 AM IST
മലയാളി വാര്‍ത്ത

ഗ്രീഷ്മയുടെ കഷായ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്ദരിയും വിദ്യാസമ്പനയുമായ അനുശാന്തി കേരളത്തെ ഞെട്ടിപ്പിച്ചിരുന്നു.

2014 ഏപ്രിലില്‍ സ്വന്തം കുഞ്ഞിനെയും, അമ്മായി അമ്മയേയും കൊലപ്പെടുത്തിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനു ശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായി ഇവര്‍ക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോള്‍ പരോള്‍ അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു അനുശാന്തിക്ക് പരോള്‍ അനുവദിച്ചത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവില്‍ ജയിലില്‍ തുടരുകയാണ്.

സംഭവത്തില്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറായ ഭാര്‍ത്താവായ ലിജീഷിനു മാരക പരുക്കേറ്റിരുന്നു. 2014 ഏപ്രില്‍ 16 നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം. കൃത്യം രണ്ടു വര്‍ഷം കഴിഞ്ഞ് അതേ സമയത്തു തന്നെ ഇരുവര്‍ക്കും അര്‍ഹി ക്കുന്ന ശിക്ഷയും ലഭിച്ചു. 2007 ഡിസംബര്‍ ആറിനായിരുന്നു അനുശാന്തിയും ലിജേഷും തമ്മിലുളള വിവാഹം. ഇവരുടെ ഏക മകളായിരുന്നു സ്വാസ്തിക. ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജരായിരുന്ന നിനോ മാത്യു വും ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മില്‍ ഉടലെടുത്ത അതിരുവിട്ട പ്രണയമാണ് ഇരട്ട കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രണയം കാമദാഹത്തിനു വഴിമാറിയപ്പോള്‍ മുന്നിലെ പ്രതിബന്ധങ്ങള്‍ തുടച്ചു നീക്കുക എന്നതായിരുന്ന ഇരുവരുടെയും ലക്ഷ്യം.

അനുശാന്തി കാമുകന്‍ നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നല്‍കിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റില്‍ തെളിവുകള്‍ നിര്‍ണ്ണായകമായ കേസില്‍ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തത്തിനുമാണ് കോടതി വിധിച്ചത്. ആറ്റിങ്ങല്‍ വനിതാ ജയിലില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി.

കാമ പൂര്‍ത്തീകരണത്തിനായാണു പ്രതികള്‍ പിഞ്ചു കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുര്‍ഗന്ധം മാറില്ലെന്നായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവത്തിനിടെ പരാമര്‍ശിച്ചത്.

ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും നടത്തിയ അരും കൊല സമാനത കളില്ലാത്തതായിരുന്നു.

കാമുകനൊപ്പം ജീവിക്കാന്‍ നാലു വയസ്സുകാരിയെ സ്വന്തം മകളെയും ഭര്‍ത്തൃമാതാവിനെയും കൊലപ്പെടുത്താന്‍ ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കാളിയായി മാതൃത്തത്തിനു തന്നെ അപമാനമെന്നു കോടതി വിധിച്ച അനുശാന്തി കാമദാഹം തീര്‍ക്കുന്നതിനു കുരുന്നു കുട്ടിയായ സ്വാസ്തികയെ അതിനെക്കാള്‍ ഉയരമുളള ദണ്ഡു കൊണ്ടു മര്‍ദിച്ചു കൊലപ്പെടുത്തിയ നിനോ മാത്യുവെന്ന കാമുകന് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷിര്‍സി കൊലക്കയര്‍ വിധിച്ചത്. വിധിയില്‍ നടുക്കമോ ദുഃഖ മോ പ്രകടിപ്പിക്കാതെയും ചെയ്ത കുറ്റത്തില്‍ പശ്ചാത്തപിക്കാതെയുമാണ് ഈ പ്രതികള്‍ കോടതി മുറിയില്‍ നിന്നു ജയി ലിലേക്കു പോയത്.

ആലംകോട് അവിക്‌സ് ജംക്ഷനടുത്തുളള പണ്ടാരക്കോണം ലെയ്‌നിലെ തുഷാരയില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന(58), ചെറുമകള്‍ സ്വാസ്തിക(നാല്) എന്നിവരെ കൊല പ്പെടുത്തുകയും ഓമനയുടെ മകനും സ്വാസ്തികയുടെ അച്ഛ നുമായ ലിജീഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസി ലാണു കോടതി നിനോ മാത്യുവിനു വധശിക്ഷയും അനുശാ ന്തിക്കു ഇരട്ട ജീവപര്യന്തവും വിധിച്ചത്.

ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ അപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ വിധി വരും വരെ ശിക്ഷാ വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോള്‍ അനുവദിച്ചിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends