യൂട്യൂബര്‍ വിക്കി തഗ് ലഹരിമരുന്നും ആയുധങ്ങളുമായി അറസ്റ്റിൽ; പിടിച്ചത് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി

നവമാധ്യമങ്ങളില്‍ എട്ട് ലക്ഷത്തിലധികം ആളുകള്‍ പിന്തുടരുന്ന പ്രമുഖ യൂട്യൂബര്‍ വിക്കി തഗ് എന്ന വിഘ്നേഷ് ചാരുംമൂട് അറസ്റ്റിൽ. മെത്താഫിറ്റമിനും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ഇയാൾ അറസ്റ്റിലായത്. സുഹൃത്തിനൊപ്പം ബെംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എക്സൈസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ വാഹനം ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നിയമവിദ്യാര്‍ത്ഥിയും സുഹൃത്തുമായ കായംകുളം സ്വദേശി വിനീതാണ് വിക്കിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.
ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍, തോക്ക്, വെട്ട് കത്തി എന്നിവ കാറില്‍ നിന്ന് കണ്ടെടുത്തു.ലഹരിയില്ലാതെ ഒരുദിവസം പോലും കഴിയാനാകില്ലെന്ന് വിക്കി തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട്. വിക്കിയുടെ ലഹരിയുമായുള്ള വരവ് മനസിലാക്കിയ പാലക്കാട് എക്സൈസ് റേഞ്ച് ഇന്റലിജന്‍സാണ് ഉദ്യോഗസ്ഥരാണ് ചന്ദ്രനഗറിലിട്ട് വിക്കിയെയും സുഹൃത്തിനെയും പിടികൂടിയത്. വാഹന പരിശോധനയിലാണ് ഗിയര്‍ ലിവറിനടിയില്‍ ഒളിപ്പിച്ച ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെത്തിയത്. കാറിന്റെ ഡാഷില്‍ ഒളിപ്പിച്ചിരുന്ന പോയിന്റ് റ്റു റ്റു റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു.
വ്യത്യസ്ത പ്രകടനങ്ങളുമായി യൂട്യൂബില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച ആളാണ് വിക്കിയെന്ന വിഘ്നേഷ്. നിരവധി സ്ഥാപനങ്ങളുടെ മോഡലായും വിക്കി സജീവമാണ്. അരലക്ഷത്തിലധികം രൂപയാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മാത്രം വിഘ്നേഷ് ഈടാക്കിയിരുന്നത്. നേരത്തെയും നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























