എംഡി എം എ കടത്തുകാര്‍ വിഴിഞ്ഞത്ത് എക്സൈസ് സംഘത്തിന് നേരെ വാള്‍ വീശിയ കേസ് ... പ്രതികളായ സാജന്‍ , ഷിജോ സാമുവല്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം

എംഡിഎംഎ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വാള്‍ വീശിയ കേസില്‍ പ്രതികളായ സാജന്‍ , ഷിജോ സാമുവല്‍ എന്നിവര്‍ക്കെതിരെ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയിലാണ് നെയ്യാറ്റിന്‍കര എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഠിനംകുളം ശാന്തിപുരം ജോണ്‍ ഹൗസില്‍ സാജന്‍ (19), ഇയാളുടെ സുഹൃത്ത് കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ഷിജോ സാമുവേല്‍ (24) എന്നിവരെ 1 ഉം 2 ഉം പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2022 മെയ് 6 രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സാജനില്‍ നിന്ന് 2.20 ഗ്രാം , ഇയാളുടെ കുറ്റസമ്മത മൊഴി പ്രകാരം ഷിജോ യാത്ര ചെയ്ത സ്‌കൂട്ടറില്‍ നിന്നും 2.22 ഗ്രാം എന്നിങ്ങനെ 4.42 ഗ്രാം പിടികൂടിയെന്നാണ് കേസ്. അതേ സമയം ഒന്നാം പ്രതിയും രണ്ടാം പ്രതിയും സുഹൃത്തുക്കളാണെന്നും ഒന്നാം പ്രതി ലഹരി ഉപയോഗിക്കുന്നയാളാണെന്നുമാണ് രണ്ടാം പ്രതി ജാമ്യഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. രണ്ടാം പ്രതിയെ ലഹരി ഉപയോഗിക്കാന്‍ ശീലിപ്പിച്ചതിനെതിരെ ഒന്നാം പ്രതിക്കെതിരെ രണ്ടാം പ്രതിയുടെ രക്ഷിതാക്കള്‍ മുമ്പ് ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതിക്കെതിരെ കേസെടുത്ത വിരോധത്തില്‍ രണ്ടാം പ്രതി ബൈക്കില്‍ എംഡി എം എ കടത്തുന്നതായുള്ള ഒന്നാം പ്രതിയുടെ കളവായ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാത്തിലാണ് രണ്ടാം പ്രതിയെ കസ്റ്റഡിയിലെടുത്ത് കളവായി രണ്ടാം പ്രതിസ്ഥാനത്ത് ചേര്‍ത്തതെന്നും രണ്ടാം പ്രതിയില്‍ നിന്നും യാതൊന് വീണ്ടെടുത്തില്ലെന്നും രണ്ടാം പ്രതി കോടതിയില്‍ ബോധിപ്പിച്ചു.
ലഹരിമരുന്നായ എം.ഡി.എം.എം. വില്‍പ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനു നേരേയാണ് വാള്‍ വീശി ആക്രമണം നടന്നത്. ബല പ്രയോഗത്തിലൂടെ പ്രതികളിലൊരാളെ കീഴ്‌പ്പെടുത്തുന്നതിടയില്‍ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് മുറിവേറ്റിരുന്നു.
സാജനാണ് ഉദ്യോഗസ്ഥനുനേരേ വാള്‍ വീശി ആക്രമിച്ചത്. ഇവരുടെ പക്കല്‍നിന്ന് 4 ഗ്രാം 42 മി.ഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടെടുത്തു. പ്രതികളിലൊരാളായ ഷിജോ സാമുവേലിന്റെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
1985 ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമപ്രകാരം എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതല്‍ വാണിജ്യ അളവുമാണ്.അളവിനനുസരിച്ചാണ് ശിക്ഷയുടെ തോത് നിയമത്തില്‍ പറയുന്നത്.
0.5 ഗ്രാം അളവ് കൈവശം വച്ചാല്‍ ചെറിയ അളവെന്ന നിലയ്ക്ക് 22 (എ) പ്രകാരം 6 മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. 0.5 ഗ്രാമിനും 10 ഗ്രാമിനും ഇടക്കുള്ള ഇന്റര്‍മീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാല്‍ 22 (ബി) പ്രകാരം10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 10 ഗ്രാമിന് മേല്‍ കൈവശം വച്ചാല്‍ വാണിജ്യ അളവെന്ന നിലക്ക് 22 (സി) പ്രകാരം 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീഷ് എല്‍.ആര്‍., പ്രിവന്റീവ് ഓഫീസര്‍ ഷാജു കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോണി, ഉമാപതി, സതീഷ്‌കുമാര്‍, അനീഷ്, പ്രസന്നന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
"
https://www.facebook.com/Malayalivartha


























