എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസ്.... നാലാം പ്രതി പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.നവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 22 ന് ഉത്തരവ് പുറപ്പെടുവിക്കും, തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്

പാളയം എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസില്‍ നാലാം പ്രതി നവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 22 ന് ഉത്തരവ് പുറപ്പെടുവിക്കും. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
കേസില്‍ ഒന്നാം പ്രതി ജിതിന് ഡിയോ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയെന്നാരോപിച്ച് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അഡീ. റിപ്പോര്‍ട്ടിലെ നാലാം പ്രതി പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. നവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ജഡ്ജി പ്രസുന്‍ മോഹന്‍ ഉത്തരവ് പറയുന്നത്.
കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് കേസ് ഡയറി ഫയല്‍ ഹാജരാക്കി. നിരപരാധിയെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ജാമ്യഹര്‍ജിയില്‍ നവ്യ ബോധിപ്പിച്ചു.
പടക്കമെന്ന് പ്രതി പറയുന്നുണ്ടെങ്കിലും അവയില്‍ ലാബ് പരിശോധനയില്‍ ഗണ്‍ പൗഡര്‍ , സള്‍ഫര്‍ , പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. 1996 ല്‍ പൊട്ടാസ്യം ക്ലോറൈഡ് നിരോധിച്ചതാണ്. സള്‍ഫറുമായി ചേര്‍ന്നാല്‍ മാരക പ്രഹരശേഷിയുണ്ടാക്കുന്ന പൊട്ടാസ്യം എങ്ങനെ പടക്കത്തില്‍ വന്നുവെന്ന് സര്‍ക്കാര്‍ വാദിച്ചു
ഒരു ഓക്‌സൈഡ് പെട്ടന്ന് കത്താന്‍ പൂത്തിരിയില്‍ പോലും സള്‍ഫറും പൊട്ടാസ്യവും ഉപയോഗിക്കുന്നു. കമ്പസ്റ്റണ് ശേഷം പൊട്ടാസ്യം ക്ലോറൈഡ് ഉണ്ടാകുന്നു. എല്ലാ പടക്കത്തിലും സള്‍ഫറും പൊട്ടാസ്യവുമുണ്ടെന്നും പ്രതി ജിതിന്‍ ബോധിപ്പിച്ചിരുന്നു. ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചതിനാല്‍ വീണ്ടെടുക്കാകാനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
ടീഷര്‍ട്ടിന്റെ പുറകിലെ ടാഗ് സിസിറ്റിവി യില്‍ കണ്ടെന്ന പോലീസ് ഹെല്‍മറ്റ് ധരിക്കാത്ത പ്രതിയുടെ മുഖം തിരിച്ചറിയാത്തതെന്തെന്ന് പ്രതി കോടതിയില്‍ ബോധിപ്പിച്ചു. ബില്‍ഡിംഗില്‍ എറിഞ്ഞത് തൂണില്‍ തട്ടി റോഡില്‍ വീണതെന്ന് സര്‍ക്കാര്‍. 180 സിസിറ്റി വിദ്യശ്യങ്ങള്‍ പരിശോധിച്ചതില്‍ കൃത്യത്തിന് ശേഷം ഡിയോ സ്‌കൂട്ടറില്‍ പ്രതി ഗൗരീശപട്ടത്തെത്തി അവിടെ നിന്ന് കാറിലാണ് പ്രതി രക്ഷപ്പെട്ടതെന്ന് സര്‍ക്കാര്‍ .
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും അഡീ.പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാര്‍ ബോധിപ്പിച്ചു.
https://www.facebook.com/Malayalivartha


























