ബിഗ് ബോസ് സീസൺ മുന്നിൽ ഏറ്റവും കൂടുതൽ ആളുകൾ ഉയർത്തിയ പേര്...ഇൻസ്റ്റാഗ്രാമിൽ എട്ട് ലക്ഷത്തിലധികം ആരാധകർ... പോലീസിനെ കണ്ട് കാറിൽനിന്ന് ഇറങ്ങി ഓടിയ വിക്കി തഗിനെ എക്‌സൈസ് പിന്തുടർന്ന് പിടികൂടിയത് ഇങ്ങനെ...

സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകർ ഉള്ള പലരും ഇപ്പോൾ പോലീസിന്റെയ് പിടിയിലാവുന്നത് വാർത്തയാണ് വരുന്നത്.ഇപ്പോഴിതാ കാറിൽ ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്‌ലോഗർ ഉൾപ്പെടെ രണ്ടു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തതു. വ്‌ലോഗർ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. 'വിക്കി തഗ്' എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്‌നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതായും എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചു. ഇതും പരിശോധിക്കും.
മുമ്പും മയക്കു മരുന്ന് വിവാദത്തിൽ വിഘ്‌നേഷ് വേണു കുടുങ്ങിയിട്ടുണ്ട്. ലോ അക്കാഡമിയിൽ കഞ്ച് വിറ്റതായിരുന്നു ഇത്. നിർണ്ണായക നീക്കത്തിലൂടെയാണ് വിഘ്‌നേഷിനെ എക്‌സൈസ് പൊക്കിയത്. വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പാലക്കാട് ചന്ദ്രനഗറിൽനിന്നാണ് എക്‌സൈസ് പിടികൂടിയത്. 40 ഗ്രാം മെത്താംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ കണ്ടെത്തി. കാറിൽനിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്‌സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണു കാർ പോയത്. തോക്കിനു ലൈസൻസുണ്ടായിരുന്നില്ല. ഇരുവരും വലിയ അളവിൽ ലഹരി ഉപയോഗിച്ചിരുന്നു.
ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന മെത്താഫിറ്റമിൻ സ്വന്തം ആവശ്യത്തിനാണെന്നാണ് ഇവർ എക്സൈസിനോട് പറഞ്ഞത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. പാലക്കാട് റേഞ്ച് ഇൻസ്പെക്ടർ കെ നിഷാന്ത്, ഇന്റലിജന്റ്സ് ബ്യൂറോ ഇൻസ്പെക്ടർ എൻ നൗഫൽ, പ്രിവന്റീവ് ഓഫീസർമാരായ ആർ എസ് സുരേഷ്, വി ആർ സുനിൽകുമാർ, വിശ്വകുമാർ, രജീഷ്‌കുമാർ, പി കെ ഷിബു, വി ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ രമേഷ്, രാജീവ്, ആർ രാജേഷ്, രേണുകാദേവി, സ്മിത എന്നിവരാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha


























