ആഭ്യന്തരം പരാജയം!സഖാക്കൾ കൈയൊഴിഞ്ഞു!മുഖ്യന്റെ കുറ്റസമ്മതം!പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി! 38 എസ്പിമാര്‍ക്ക് സ്ഥലം മാറ്റം! ജില്ലാ പൊലീസ് മേധാവിയും സ്വാഹാ!

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണിനടത്തിയിരിക്കുകയാണ്. എന്തിന്റെ പേരിലാണ് സർക്കാർ ഈ അഴിച്ചുപണി നടത്തിയതെന്ന് കണ്ടറിയണം. എന്നാൽ പോലീസിനെതിരെയും ആഭ്യന്ത്രത്തിനെതിരെയും സഖാക്കൾ വരെ രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. പിണറയി സർക്കാരിന് അത് വലിയ പ്രഹരവുമായിരുന്നു. ഒടുവിൽ ആഭ്യന്തര കസേര കാക്കാൻ മുഖ്യന് ഇത് തന്നെ ചെയ്യേണ്ടി വന്നു. ഇനിയുള്ളവർ എങ്ങനെയെന്ന് കണ്ടറിയണം. എന്തായാലൂം അഴിച്ചു പണി കേരളത്തിന് ഗുണമാകും എന്നാണ് ജന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ് പിമാരെ സ്ഥലം മാറ്റി നിയമിച്ചിരിക്കുന്നത്. എറണാകുളം റേഞ്ച് എസ് പി ജെ. ഹിമേന്ദ്രനാഥിനെ കെ എസ് ഇ ബിയില്‍ ചീഫ് വിജിലന്‍സ് ഓഫീസറാക്കി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയ്ദേവിനെ എറണാകുളം ഭീകരവിരുദ്ധ സ്‌ക്വാഡ് എസ് പിയായും സ്ഥലം മാറ്റി നിയമിച്ചു. ചൈത്രാ തെരേസാ ജോണ്‍ ആണ് ആലപ്പുഴയിലെ പുതിയ പൊലീസ് മേധാവി.
കൂടാതെ കണ്ണൂര്‍ ജില്ലാ പൊലീസ് കമ്മിഷണര്‍ ഇളങ്കോയെ കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറാക്കി. തിരുവനന്തപുരം സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍ അജിത് കുമാര്‍ ആണ് കണ്ണൂര്‍ സിറ്റി കമ്മിഷണര്‍. കോഴിക്കോട് റേഞ്ചിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി എം എല്‍ സുനിലിനെ കൊല്ലം റൂറല്‍ എസ് പിയായും മാറ്റി നിയമിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























