കൊച്ചി പനമ്പിള്ളി നഗറില്‍ അമ്മയ്‌ക്കൊപ്പം നടന്നു വരികയായിരുന്ന മൂന്നു വയസ്സുകാരന്‍ കാലുതെന്നി കാനയിലേക്ക് വീണു, നിലവിളിച്ച് അമ്മ, രക്ഷകരായത് ഓടിയെത്തിയ നാട്ടുകാര്‍

കൊച്ചി പനമ്പിള്ളി നഗറില്‍ അമ്മയ്‌ക്കൊപ്പം നടന്നു വരികയായിരുന്ന മൂന്നു വയസ്സുകാരന്‍ കാലുതെന്നി കാനയില്‍ വീണു, നിലവിളിച്ച് അമ്മ, ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തി
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. കുട്ടി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. അമ്മയ്‌ക്കൊപ്പം മെട്രോ സ്റ്റേഷനില്‍ നിന്ന് നടന്നുവരികയായിരുന്ന കുട്ടി കാലുതെന്നിയാണ് മറിഞ്ഞു വീണത്. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തി.
ഒഴുക്കുള്ള കാനയിലാണ് മകന്‍ വീണതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഭാര്യ കാലുകൊണ്ട് തടഞ്ഞുനിര്‍ത്തിയതിനാലാണ് ഒഴുകിപ്പോകാത്തത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മകനെ പുറത്തെടുത്തത്.
ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നാലെ കാനകള്‍ അടിയന്തരമായി മൂടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മിണി രംഗത്തെത്തുകയുണ്ടായി.
കാനകള്‍ക്ക് മൂടിവേണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ കോര്‍പറേഷന്റെ അടിയന്തര ഇടപെടല്‍വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്..
"
https://www.facebook.com/Malayalivartha


























