Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മുഖ്യമന്ത്രിയെ മുച്ചൂടും മുടിക്കാൻ ഗവർണറും സന്ദീപ് വാര്യരും ! ഞെട്ടിത്തരിച്ച് സർക്കാർ! ക്രിമിനല്‍ നടപടി വേണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി അട്ടിമറിച്ചു; തെളിവുകള്‍ പുറത്തുവിട്ട് സന്ദീപ് വാര്യര്‍

18 NOVEMBER 2022 11:56 AM IST
മലയാളി വാര്‍ത്ത

ഗവർണർ മുഖ്യമന്ത്രി പോര് മുറുകുകയാണ്. മുഖ്യമന്ത്രിയെ പൂട്ടാനായി ഗവർണർ ഓരോ അടവുകളുമായി എത്തുമ്പോൾ സർക്കാർ ഇടം വലം തിരിയാനാകാതെ പെടുകയാണ്. ഇപ്പോഴിതാ ഇതിനു പിന്നാലെ മുഖ്യന് വമ്പൻ തിരിച്ചടിയുമായി സന്ദീപ് വാര്യരും രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളാണ് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ തെളിവുകൾ സഹിതം നിരത്തിയിരിക്കുന്നത്.

 

ഫേസ്ബുക്കിലൂടെയാണ് അഴിമതി ആരോപണം. അഴിമതിക്കേസില്‍ സിവില്‍ ക്രിമിനല്‍ നടപടി വേണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അട്ടിമറിച്ചതിന്റെ തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടാണ് ആഞ്ഞടിക്കുന്നത്. മാത്രമല്ല ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചില രേഖകള്‍ സഹിതം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ...


ബന്ധുനിയമനം മാത്രമല്ല , കോടതി റദ്ദാക്കിയ ബന്ധു നിയമനം , വളഞ്ഞ വഴിയിലൂടെ പുനഃസ്ഥാപിക്കുകയും അതിനായി പൊതുഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഒരു അഴിമതിക്കേസിൽ സിവിൽ ക്രിമിനൽ നടപടി വേണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അട്ടിമറിച്ചതിന്റെ തെളിവുകളാണ് ഇന്ന് കേരള സമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്നത് .

കഥയിലെ നായകൻ ജി . ജയരാജ് , സിഡിറ്റ് ഡയറക്റ്റർ . നവകേരളം കർമപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോഓർഡിനേറ്ററും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ.സീമയുടെ ഭർത്താവാണ് ജയരാജ് . സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകിയതിനു പിന്നാലെ ശമ്പളം നിശ്ചയിച്ചു സർക്കാർ ഉത്തരവിറക്കി. 1,66,800 രൂപയാണ് സീമയുടെ പ്രതിമാസ ശമ്പളം.


ഇനി കഥയിലേക്ക് വരാം . 2020 ൽ മതിയായ യോഗ്യതയില്ലാത്ത ജയരാജിനെ നിയമിച്ചത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു . നിയമനം റദ്ദായി . ഈ അനധികൃത നിയമന കാലത്ത് , ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മറ്റെല്ലാ വകുപ്പുകളിലും നടന്നത് പോലെ ജയരാജും സിഡിറ്റിൽ കടും വെട്ട് നടത്തുന്നു .

കെഎസ്എഫ്ഇ ക്ക് വേണ്ടി കോയമ്പത്തൂരിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും 30 ലക്ഷം മുടക്കി ഒരു അസറ്റ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ വാങ്ങുന്നു . അതുപയോഗിക്കാൻ ചട്ട വിരുദ്ധമായി ഇരുപത് ലക്ഷം രൂപയുടെ സെർവർ സ്പേസ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാടകക്ക് എടുക്കുകയും ചെയ്തു .
എന്നാൽ ചെറിയ സ്ഥാപനമായ സിഡിറ്റിന്റെ അസറ്റ് മാനേജ്‌മന്റ് പോലും നിർവഹിക്കാൻ ശേഷിയില്ലാത്ത സോഫ്റ്റ്‌വെയർ തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞ് വലിയ സ്ഥാപനമായ കെഎസ്എഫ്ഇ പിന്മാറുന്നു .


അഡ്വാൻസ് പോലും കെഎസ്‌എഫ്ഇയിൽ നിന്ന് വാങ്ങാതെ നടത്തിയ പർച്ചേസിൽ പൊതു ഖജനാവിന് നഷ്ടം രൂപാ 50 ലക്ഷം . മാത്രമല്ല ഇത് വാർഷിക ലൈസൻസ് ഫീ ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ആയത് കൊണ്ട് ഉപയോഗ ശൂന്യമായിട്ടില്ല എന്ന സർക്കാർ നിലപാട് തെറ്റാണെന്ന് ടെൻഡർ ഓർഡറും പർച്ചേസ് ഓർഡറും കൃത്യമായി സൂചിപ്പിക്കുന്നു . ലൈസൻസ് ഫീ എല്ലാ വർഷവും അഡ്വാൻസായി നൽകണമെന്ന് ഈ രേഖകളിലുണ്ട് . എന്നാൽ അഴിമതി മാത്രം ലക്ഷ്യമിട്ട് നടത്തിയ ഇടപാട് കഴിഞ്ഞതോടെ സോഫ്റ്റ്‌വെയർ പാഴായി മാറി . ടെണ്ടർ നടപടിയും അഴിമതിക്ക് വേണ്ടി ഡിസൈൻ ചെയ്തതായിരുന്നു . അതിലേക്ക് പിന്നീട് കടക്കാം .

ജയരാജിന്റെ അനധികൃത നിയമന കാലത്ത് നടന്ന ഇടപാടിനെക്കുറിച്ച് പരാതി ഉയർന്നപ്പോൾ ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ IAS , ഇടപാടിലെ ക്രമക്കേട് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ ജയരാജ്‌ അടക്കമുള്ള ഉത്തരവാദികളായ ഉദ്യോഗസ്ഥസർക്കെതിരെ സിവിലായും ക്രിമിനലായും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയലിൽ എഴുതി .

ആ ഫയലിൽ ഐടി സെക്രട്ടറിയുടെ നോട്ടിന് ചുവട്ടിൽ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ ഇടപെടലിന്റെ രേഖ കാണാം . കെഎസ്‌ എഫ് ഇക്ക് വേണ്ടിയല്ല സോഫ്റ്റ്‌വെയർ വാങ്ങിയത് എന്നതിനാൽ വിജിലൻസ് അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നാണ് മുഖ്യമന്ത്രി ഫയലിൽ രേഖപ്പെടുത്തിയത് . ചോദ്യം സോഫ്റ്റ്‌വെയർ ആർക്ക് വേണ്ടി വാങ്ങി എന്നതല്ല മുഖ്യമന്ത്രീ , സംസ്ഥാന ഖജനാവ് കൊള്ളയടിക്കപ്പെട്ടോ എന്നുള്ളതാണ് .
എന്തിനാണ് മുഖ്യമന്ത്രി സീമയുടെ ഭർത്താവ് ജയരാജിനെ സംരക്ഷിക്കാൻ ഐടി സെക്രട്ടറി ആവശ്യപ്പെട്ട അന്വേഷണം അട്ടിമറിച്ചത് ?

ബിശ്വനാഥ് സിൻഹ ആവശ്യപ്പെട്ടത് അനുസരിച്ച് അന്വേഷണം നടന്നിരുന്നെങ്കിൽ ടി എൻ സീമയുടെ ഭർത്താവ് ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെടും . രണ്ടാം നിയമനവും കുഴപ്പത്തിലാകും . ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ മാനദണ്ഡങ്ങൾ മാറ്റി ജയരാജിനെ വീണ്ടും സിഡിറ്റ് തലപ്പത്തേക്ക് കൊണ്ട് വന്നത് സ്പ്രിംഗ്ലർ പോലെ ദുരൂഹമായ ഐടി ഇടപാടുകൾക്കാണെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നു .
ഈ പകൽക്കൊള്ള അന്വേഷിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ (IT) ഫയലിൽ രേഖപ്പെടുത്തിയതും ആ നിർദ്ദേശം അട്ടിമറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫയലിൽ രേഖപ്പെടുത്തിയതും കേരളത്തിലെ പൊതു സമൂഹത്തിന് മുന്നിൽ പുറത്ത് വിടുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends