തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ലഹരിവേട്ട കേസ്; തൊണ്ടിമുതലുമായി രണ്ടാം പ്രതി മുങ്ങി; തിരച്ചിൽ ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ലഹരിവേട്ട കേസിലെ പ്രതി മുങ്ങി. കേസിലെ രണ്ടാം പ്രതിയും, അറസ്റ്റിലായ വെഞ്ഞാറമൂട് സ്വദേശി ദിലീപിന്റെ ഭാര്യയുമായ പ്രഭുല്ലയാണ് രക്ഷപെട്ടത്. മാത്രമല്ല ഇവരുടെ പരിശോധന നടന്ന വീട്ടിൽ കാവൽ ഏര്‍പ്പെടുത്തിയിരുന്നില്ല.
അതേസമയം ഇവിടെ പ്രഭുല്ലയാണ് വീട്ടിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയിരുന്നത്. തുടർന്ന് പ്രതി സ്ത്രീ ആയതോടെ അറസ്റ്റ് അടുത്ത ദിവസത്തിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ കേസിൽ രാവിലെ പോലീസ് എത്തുമ്പോഴേക്കും ഇവർ രക്ഷപ്പെട്ടിരുന്നു. കൂടാതെ കണ്ടെടുത്ത തൊണ്ടിമുതലുകളിൽ ഒന്നായ തെലുങ്കാനയിൽ നിന്നെത്തിച്ച റേഷനരിയും വീട്ടിൽ നിന്ന് കടത്തി. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കും ഉൾപ്പടെയാണ് ചൊവ്വാഴ്ച നടന്ന റെയ്ഡിൻ പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha


























