പാലക്കാട് ദേശീയപാത മുറിച്ചു കടക്കവേ ലോറിക്ക് അടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട് ദേശീയപാത മുറിച്ചു കടക്കവേ ലോറിക്ക് അടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് ദാരുണമായി മരിച്ചത്. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചായിരുന്നു അപകടം നടന്നത്.
ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെടുകയും ലോറി അടിത്തെത്തിയപ്പോള്‍ പെട്ടെന്ന് മാറാനുള്ള ഇവരുടെ ശ്രമം വിഫലമാവുകയും ഇവര്‍ ലോറിയുടെ അടിയില്‍പ്പെടുകയുമായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു. ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്.
തമിഴ്‌നാട് അതിര്‍ത്തിയായതിനാല്‍ ചരക്ക് വാഹനങ്ങളും നിരവധി. എന്നാല്‍, ദേശീയപാതയുടെ ഇരുവശവും താമസിക്കുന്ന ഗ്രാമവാസികള്‍ക്ക് പാത മുറിച്ച് കടക്കുന്നത് ഇതിനാല്‍ തന്നെ ഏറെ പ്രയാസകരമാണ്. പ്രത്യേകിച്ചും പ്രായമായവും കുട്ടികളും റോഡ് മുറിച്ച് കടക്കാന്‍ പാടുപെടുന്നു. ഇത് പ്രദേശത്ത് ചെറുതും വലുതുമായ അപകടങ്ങള്‍ക്ക് കാരണമാകുന്നു.
പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാലം വേണമെന്ന ആവശ്യവും ശക്തമാണ്.
" f
https://www.facebook.com/Malayalivartha


























