Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഹൈക്കോടതി വിധി പ്രകാരം റിസർച്ച് എക്സ്പീരിയൻസ് ടീച്ചിങ് എക്സ്പീരിയൻസ് ആകില്ല; വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരൂ; വിധി വളരെയധികം അധ്യാപകരെ ബാധിക്കും; സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടന്നപ്പോൾ പ്രിയയോട് കൂടുതൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പറഞ്ഞിരുന്നു; പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനെ പരിഗണിക്കും; തുറന്നടിച്ച് കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ

18 NOVEMBER 2022 11:46 AM IST
മലയാളി വാര്‍ത്ത

പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ വിഷയത്തിൽ പ്രതികരണവുമായി കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ രംഗത്ത് . അദ്ദേഹം മാധ്യമ പ്രവർകരോട് സംസാരിക്കുകയായിരുന്നു. കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്റെ വാക്കുകൾ ഇങ്ങനെ ; പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനെ പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . വിവാദത്തിൽ യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നു.

ഇതുവരെ മറുപടി കിട്ടിയില്ല. ഹൈക്കോടതി വിധി പ്രകാരം റിസർച്ച് എക്സ്പീരിയൻസ് ടീച്ചിങ് എക്സ്പീരിയൻസ് ആകില്ല.വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരൂ. വിധി വളരെയധികം അധ്യാപകരെ ബാധിക്കും. 2021 ജൂലൈ 19 നാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് . സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടന്നപ്പോൾ പ്രിയയോട് കൂടുതൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പറഞ്ഞിരുന്നു . അപേക്ഷകൾ ഒരിക്കൽ കൂടി സ്ക്രീൻ ചെയ്യാനാണ് കോടതി അത്തരത്തിൽ പറഞ്ഞത്.

സർവകലാശാല മുന്നോട്ട് പോയത് യുജിസി നിർദ്ദേശിച്ച എല്ലാ കാര്യങ്ങളും ചെയ്തിട്ടാണ്. സെലക്ഷൻ കമ്മിറ്റിയും സ്ക്രീനിങ് കമ്മിറ്റിയും നോക്കിയിരുന്നു. കേസിൽ അപ്പീൽ നൽകുക എന്ന തീരുമാനത്തിലേക്ക് സർവകലാശാല പോകുന്നില്ല. പണച്ചെലവുള്ള കാര്യമായതിനാലാണ് ആ നീക്കം ഉപേക്ഷിക്കുന്നത്. ഷോർട്ട് ലിസ്റ്റിലെ മൂന്ന് പേരുടെയും യോഗ്യതകൾ പരിശോധിക്കും. ഹൈക്കോടതി വിധി നടപ്പിലാക്കുക മാത്രമേ സാധിക്കൂ .

എഫ് ഡി പി എടുത്ത് റിസർച്ച് ചെയ്യാൻ പോവുന്ന നിരവധി ആൾക്കാരെ ഈ വിധി ബാധിക്കും.പ്രിൻസിപ്പൽ സ്ഥാനത്തേക്ക് പുതിയ യുജിസി മാർഗനിർദ്ദേശം പ്രകാരം അപേക്ഷിക്കുമ്പോൾ പല അധ്യാപകർക്കും ഈ വിധി തിരിച്ചടിയാകും. റാങ്ക് ലിസ്റ്റ് പുനപരിശോധിക്കാൻ ഹൈക്കോടതി പറഞ്ഞത് പോലെ ചെയ്യും. പ്രിയ വർഗീസ് അടക്കം ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരുടെയും റാങ്ക് ലിസ്റ്റ് വീണ്ടും പരിശോധിക്കും. ഓരോ സെലക്ഷൻ കമ്മറ്റിയിലും വിസിക്ക് പോകാൻ കഴിയില്ല എന്ന സ്ഥിതിയാണുള്ളത്  ഇന്റർവ്യൂ കമ്മറ്റിക്ക് അക്കാര്യം നോക്കണ്ട കാര്യമേയുള്ളൂ .

ലിസ്റ്റിൽ എങ്ങനെ എത്തി എന്ന് നോക്കേണ്ട കാര്യമില്ല. ഇന്റർവ്യൂ ദൃശ്യങ്ങൾ കൊടുക്കുന്നത് ശരിയായ കാര്യമല്ല. അവിടെ ഇന്റർവ്യൂവിന് എത്തിയ എല്ലാവരോടും സമ്മതം വാങ്ങി മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കൂ . കോടതി ആവശ്യപ്പെട്ടാൽ അത് നൽകുകയും ചെയ്യും. . തേർഡ് പാർട്ടിക്ക് നൽകുന്നതിന് തടസങ്ങളുണ്ട് , പ്രിയ വർഗീസിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട ഡോക്യുമെൻ്റ്സ് കിട്ടിയാൽ കോടതി ഉത്തരവനുസരിച്ച് വീണ്ടും പരിശോധിക്കും. ഇനി ഇന്റർവ്യൂ ഉണ്ടാകില്ല. 

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടു നിർണായക വിധി വന്നത്. കേസിൽ പ്രിയ വർഗീസിന് തിരിച്ചടി നേരിട്ടിരുന്നു .എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends