സംസ്ഥാനത്ത് മദ്യത്തിന്റെ വില വര്‍ദ്ധിച്ചേക്കും..... അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമുണ്ടായേക്കും....

സംസ്ഥാനത്ത് മദ്യത്തിന്റെ വില വര്‍ദ്ധിച്ചേക്കും..... അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമുണ്ടായേക്കും.... മദ്യവിതരണത്തിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനായി ഉത്പാദകര്‍ക്കുള്ള ടേണ്‍ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ ആ ഇനത്തില്‍ സര്‍ക്കാരിന് 170 കോടിയുടെ നഷ്ടമാണ് ഉണ്ടാവുക.
ഈ നഷ്ടം പരിഹരിക്കാനായി വില്പന നികുതി വര്‍ദ്ധിപ്പിക്കും. അതോടെയാണ് വില ഉയരുന്നത്. ഇക്കാര്യത്തിലുള്ള ബെവ്‌കോ എം ഡിയുടെ ശുപാര്‍ശ ധനകുപ്പ് പരിശോധിക്കുകയാണ്. മദ്യവിതരണത്തിലെ പ്രതിസന്ധിമൂലം പതിനഞ്ചുദിവസത്തിനുള്ളില്‍ 100കോടിയുടെ നഷ്ടമാണ് ബെവ്‌കോയ്ക്ക് ഉണ്ടായത്.
ഡിസ്റ്റിലറികളില്‍ നിര്‍മാണം കുറഞ്ഞതോടെ വില്പനശാലകളില്‍ ജനപ്രിയ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവുണ്ട്. 750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്.
ബെവ്‌കോയ്ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്നത് ഇത്തരത്തിലുള്ള വില കുറഞ്ഞ ബ്രാന്‍ഡുകളുടെ വില്‍പ്പനയിലൂടെയാണ്. സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന് നേരത്തേ തന്നെ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ആവശ്യത്തിനോട് അനുകൂല തീരുമാനമുണ്ടാകാത്തതിനാല്‍ കമ്പനികള്‍ ഉത്പാദനം നിയന്ത്രിച്ചതോടെ ജനപ്രിയ ബ്രാന്‍ഡുകളുടെ ലഭ്യതയും കുറഞ്ഞു.
https://www.facebook.com/Malayalivartha


























