പണച്ചെലവുള്ള കാര്യമാണ്; വിധിക്കെതിരെ അപ്പീൽ പോകേണ്ട; നിലപാട് കടുപ്പിച്ച് കണ്ണൂർ സർവ്വകലാശാല

കഴിഞ്ഞ ദിവസമായിരുന്നു പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടു നിർണായക വിധി വന്നത്. പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ വിധിക്കെതിരെ അപ്പീൽ പോകേണ്ട എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് സർവ്വകലാശാല. ഈ വിഷയത്തിൽ അപ്പീൽ പോകാനുള്ള അവസരമുണ്ടെങ്കിലും വേണ്ടെന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് കണ്ണൂർ സർവ്വകലാശാല.
പണച്ചെലവുള്ള കാര്യമായതിനാലാണ് ആ നീക്കം ഉപേക്ഷിക്കുന്നത്. മാത്രമല്ല മറ്റൊരു നിർണായക കാര്യം ഈ വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിര സിൻ്റിക്കറ്റ് യോഗം ഇന്ന് ചേരുകയാണ് . ഇനി എന്തൊക്കെ ചെയ്യണം എന്ന് ആലോചിക്കാനാണ് ഇന്നത്തെ യോഗം ചേരുന്നത്. ഈ വിഷയം സംബഡിച്ച് വൈസ് ചാൻസലർ നിയമോപദേശം തേടി.
നിയമോപദേശം തേടുക എന്നൊരു തലത്തിലേക്ക് പ്രിയ വർഗീസും എത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന വിധി ഇന്നലെ വരികയായിരുന്നു . പ്രിയ വര്‍ഗീസിനെ ഹൈക്കോടതി വിധിക്ക് മുന്നേ വരെ സര്‍വകലാശാല അനുകൂലിച്ചിരുന്നു. ഇനി എന്ത് നിലപാട് അവർ സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. കോടതി വിധി മാനിക്കുന്നു, ഈ വിഷയത്തിൽ ഇടപെടില്ല കണ്ണൂര്‍ സര്‍വകലാശാല ആണ് തുടര്‍ നടപടി എടുക്കേണ്ടത് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു .
കണ്ണൂർ സർവകലാശാലയിൽ ഇന്നും പ്രതിഷേധത്തിനൾ സാധ്യത തള്ളിക്കളയാനാകില്ല . യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്താനുള്ള സാധ്യത കൂടുതലാണ് . വൈസ് ചാൻസലർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിസിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ സാധ്യതയുള്ളതിനാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പങ്കെടുക്കേണ്ട ഇന്നത്തെ പരിപാടി മാറ്റിവയ്‌ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























