ഒന്നരവർഷത്തെ പ്രണയം; 4മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടി: ഒളിവു ജീവിതത്തിനിടെ വീട്ടമ്മയും കാമുകനും അറസ്റ്റില്‍

കൊല്ലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി പിടിയിൽ. നാലുമാസം മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ഇടിസി ചരുവിള വീട്ടില്‍ ഉണ്ണിക്കണ്ണര്‍, ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍ മുക്കില്‍ അഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയുമായിരുന്ന അഞ്ജുവുമായി കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രണയത്തിലായിരുന്നു. തുടർന്ന് ഒന്നിച്ചു ജീവിക്കാനായിഇവർ ഒളിച്ചോടുകയായിരുന്നു.
എന്നാൽ ഉണ്ണിക്കണ്ണന് പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞും അഞ്ജുവിന് നാല് മാസം പ്രായമുള്ള കുഞ്ഞുമാണ് ഉണ്ടായിരുന്നത്. പ്രണയം മൂത്ത ഇരുവരും കഴിഞ്ഞ 11ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നു. തുടർന്ന് തൃശൂരിലെ ലോഡ്ജില്‍ ഒളിച്ച് താമസിച്ചു വരുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























