കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരപരിക്കേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് ഗുരുതരപരിക്ക്. ആലുവ പെരുമ്പാവൂര്‍ റൂട്ടിലെ പെരിയാര്‍ ജംഗ്ഷനിലാണ് സംഭവം നടന്നത്.
ഒക്കല്‍ ശ്രീനാരായണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മഞ്ഞപ്പെട്ടിയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. മുടിക്കല്‍ പെരിയാര്‍ ജംഗ്ഷനില്‍ വച്ച് ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുപോയതോടെ പെണ്‍കുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം പാലക്കാട് ജില്ലയില്‍ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധിക മരിച്ചു. കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്.
ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു ഇവര്‍. ലോറി അടിത്തെത്തിയപ്പോള്‍ പെട്ടെന്ന് മാറാനുള്ള ഇവരുടെ ശ്രമം വിഫലമാവുകയും ഇവര്‍ ലോറിയുടെ അടിയില്‍പ്പെടുകയുമായിരുന്നു.
" fr
https://www.facebook.com/Malayalivartha


























