തൃശൂരിൽ വീട്ടുമുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയി; യുവതിയെ ബലാത്സംഗം ചെയ്തത് സ്കൂളിൽ ഒപ്പം പഠിച്ച കൂട്ടുകാരൻ; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഭർതൃമതിയായ യുവതിയെ തട്ടിക്കാെണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയാണ് പരാതി നൽകിയത്.
അതേസമയം സ്കൂളിൽ ഒപ്പം പഠിച്ച അന്തിക്കാട് സ്വദേശി ആരോമൽ എന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിനു പിന്നാലെ മുങ്ങിയ ഇയാൾക്കുവേണ്ടി പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ കാർ ഏർപ്പാടാക്കിയ ഷെറിൻ എന്നയാളെ അറസ്റ്റുചെയ്തിട്ടുണ്ട്. മാത്രമല്ല ആരോമലിന്റെ സുഹൃത്തായ ഇയാൾ വാഹന തട്ടിപ്പ് കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.
സംഭവ ദിവസം രാവിലെ വീട്ടുമുറ്റത്തുനിന്ന് ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി എന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. തുടർന്ന് യുവതിയെ കാണാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂടാതെ കുന്നംകുളം പൊലീസ് യുവതിയെ കണ്ടെത്താൻ രാത്രിമുഴുവൻ പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ ഇതിനു പിന്നാലെ പിറ്റേന്ന് രാവിലെ തന്നെ യുവതിയെ ആരോമൽ തൃശൂർ നഗരത്തിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയും ചെയിതു. ഇതേസമയം തന്നെ യുവതിയെ തട്ടിക്കൊണ്ടുപോയ കാർ ഇടയ്ക്കുവച്ച് മാറിയിരുന്നു. മാത്രമല്ല മറ്റൊരു വാഹനം തരപ്പെടുത്തിക്കൊടുത്തത് ഷെറിനായിരുന്നു. തുടർന്ന് ഈ കാറിലാണ് യുവതിയെ രാത്രിമുഴുവൻ പാർപ്പിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. നേരത്തെ സഹപാഠിയായിരുന്ന ആരോമൽ നിരന്തരം ശല്യക്കാരനായിരുന്നു എന്നാണ് യുവതി പറയുന്നത്.
https://www.facebook.com/Malayalivartha


























