സംസ്ഥാനത്ത് ഇനി പകല്‍സമയത്ത് വൈദ്യുതി നിരക്ക് കുറയും; കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരുമെന്ന് കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ മാറ്റം വരും. പകല്‍സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. എന്നാൽ വൈകീട്ട് ആറ് മുതല്‍ പത്തുവരെ നിലവിലെ നിരക്ക് തുടരുമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായങ്ങള്‍ വരുമെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം തന്നെ വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്. ഉപഭോഗം കൂടിയ വൈകിട്ട് ആറുമുതല്‍ 10 വരെ നിരക്ക് കൂട്ടാനാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ടെന്നാണ് കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. നിരക്കുമാറ്റം ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്ക് വര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























