വീട്ടുമുറ്റത്തെ ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ പാമ്പു കടിയേറ്റ് വീട്ടമ്മ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

മലപ്പുറത്ത് എടക്കരയില്‍ വീട്ടുമുറ്റത്തെ ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മുപ്പിനി തേവരോട്ട് ബാബുവിന്റെ ഭാര്യ അന്നമ്മ ബാബുവാണ് (ഫേബ -42) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്.
അണലിയുടെ കടിയേറ്റ് കുഴഞ്ഞുവീണ ഫേബയെ ഉടന്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ടോണി, ടീന (വിദ്യാര്‍ഥികള്‍). സംസ്‌കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha


























