Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സിപിഎം നേതാക്കൾ മാളത്തിൽ ഒളിക്കുന്നു ആരോപണങ്ങൾ ഭയപ്പെടുന്നു

18 NOVEMBER 2022 02:59 PM IST
മലയാളി വാര്‍ത്ത

സിപിഎം ക്യാപ്‌സൂള്‍ നിര്‍മ്മാണ കമ്പനി പൂട്ടി
രാഷ്ട്രീയ പരമായി എന്തു വിഷയമുണ്ടായാലും കേരളത്തില്‍ സിപിഎം സൈദ്ധാന്തികന്‍മാരും അണികളും ഇറക്കിവിടുന്ന താന്തോന്നിത്തരങ്ങള്‍ക്ക് പെതുവേ പറയുന്ന വാക്കാണ് ക്യാപ്‌സൂള്‍. ഏത് സാഹചര്യത്തിലും കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതിന് സിപിഎം പയറ്റുന്ന തന്ത്രമാണ് ഇത്തരം ക്യാപ്‌സൂളുകള്‍. എന്നാല്‍ ഇപ്പോള്‍ കുറച്ചു നാളായി ഇത്തരം ക്യാപ്‌സൂളുകളൊന്നും വരുന്നില്ല. എന്നുമാത്രമല്ല ചാന്ല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുത്ത് നാട്ടുകാരെ ആശകുഴപ്പത്തിലാക്കുന്ന ചാര്‍ച്ചക്കാരും ഇപ്പോള്‍ ക്യാപ്‌സൂളുകള്‍ ഇറക്കുന്നില്ല. കെടിയു വിസി ഡോ.രാജശ്രീയെ കോടതി പുറത്താക്കുന്നതിന് തൊട്ടുമുന്‍പുവരെ ക്യാപ്‌സൂളുകള്‍ കൊണ്ട് പൊടിപൊടിച്ചിരുന്ന സിപിഎം കമ്പനി പെട്ടെന്ന് നിര്‍മ്മാണം നിറുത്തി പിന്‍മാറുകയായിരുന്നു. പിന്നാലെ രണ്ട് വിസിമാര്‍ കെട്ടറ്റ പട്ടം പോലെ താഴെ പതിച്ചു. ഇപ്പോഴിതാ സ്വന്തം സഖാവിന്റെ ഭാര്യയുടെ നിയമനം കോടതി തള്ളികളഞ്ഞു. രാഷട്രീയമായും ഭരണപരമായും പിണറായി സര്‍ക്കാര്‍ പരാജയത്തില്‍ നിന്നും പരാജയത്തിലേയ്ക്ക് വീണു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്യപ്‌സൂളുകള്‍ നിര്‍മ്മിക്കാനോ ന്യായമായ മറുപടി പറയാനോ നേതാക്കളാരും രംഗത്തു വന്നില്ല.

 

 

 

എന്നാലും കണ്ണൂരിന്റെ വീര്യം നിലനിറുത്താനായി എം.വി.ജയരാജന്‍ മാത്രമാണ് എന്തെങ്കിലും മറുപടി പറഞ്ഞത്. അതും ആര്‍ക്കും ഒന്നും മനസിലായതുമില്ല. യോഗ്യതയില്ലാത്ത പ്രിയവര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമിക്കാന്‍ തീരുമാനിച്ച നടപടി കോടതി അസാധുവാക്കിയതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പതറി വെളുത്തെങ്കിലും അദ്ദേഹം പറഞ്ഞ മറുപടി ആര്‍ക്കും പിടികിട്ടിയതുമില്ല. സ്ത്രീകളുടെ മെറ്റേര്‍ണിറ്റി കാലയളവ് ജോലി കാലയളവായി കോടതി പരിഗണിക്കില്ലെന്നാണ് പറയുന്നത്. കോടതികളുടെ ഇത്തരം തീരുമാനങ്ങള്‍ സ്ത്രീകളുടെ അവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണ്. എന്നൊക്കെയാണ് എം.വി.ജയരാജന്‍ മാധ്യമങ്ങളോട് തട്ടിവിട്ടത്. ജയരാജന്റെ പ്രസ്താവന കേട്ടവര്‍ പുതിയൊരു ക്യാപ്‌സൂളിനായി തപ്പിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ചാനല്‍ ചര്‍ച്ചയ്ക്കത്തിയ ജെയ്കും, ഷിജുഖാനുമൊക്കെ യുജിസി മാനദണ്ഡങ്ങളുടെ പേജുകള്‍ മറിച്ചു വാദിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം ഹൈക്കോടതി തിരിച്ചും മറിച്ചും യുജിസി ചട്ടങ്ങള്‍ വ്യാഖ്യാനിച്ചാണ് പ്രിയാവര്‍ഗ്ഗീസ് കേസില്‍ വിധി പറഞ്ഞത്. അവരൊന്നും കാണാത്ത എന്തോ വലിയ നിയമ വശം കണ്ടെത്തിയ തരത്തിലാണ് കുട്ടി സഖാക്കന്‍മാര്‍ യുജിസി ചട്ടങ്ങള്‍ ചാനലിലൂടെ ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. എം.വി.ജയരാജന്റെ പ്രസ്താവനയെ ആരും ഏറ്റുപിടിച്ചതുമില്ല. പ്രിയാവര്‍ഗ്ഗീസ് എന്നു കേട്ടപ്പോഴേ അദ്ദേഹം മെറ്റേര്‍ണിറ്റി വിഷയം എടുത്തിട്ട് സംസാരിച്ചു തുടങ്ങി. യോഗ്യതയില്ലായ്മയും, തിരുകികയറ്റലും ബന്ധുനിയമനവുമൊന്നും അദ്ദേഹം കേട്ടിട്ടുപോലുമില്ലാത്ത തരത്തില്‍ മാധ്യമങ്ങളെ തള്ളിവിട്ടു.

 

 

 

സിപിഎം വാക്കുകളില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ തുടങ്ങിയിട്ട് നാളുകളേറെയായി. കോര്‍പ്പറേഷനിലെ കത്ത് വിവാദം മുതല്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യത്തിലേയ്ക്ക് സഖാക്കളുടെ അവസ്ഥമാറി. പശ്ചിമബംഗാളില്‍ തുടര്‍ച്ചയായി ഭരണം കിട്ടിയപ്പോള്‍ എന്തൊക്കെയാണോ കാട്ടികൂട്ടിയത് അതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിലും നടത്തുന്നത്. അധികാദുര്‍വിനിയോഗം, പിന്‍വാതില്‍ നിയമനം, ബന്ധുനിയമനം, പോലീസ് രാജ്, ഗവര്‍ണര്‍ ബഹിഷ്‌കരണം തുങ്ങി സിപിഎം എല്ലാ മേഖലകളിലും അരാചകത്വം സൃഷ്ടിക്കുന്നതായാണ് ആരോപണമുയരുന്നത്. സിപിഎം ന്റെ അടിത്തറ തന്നെ മാന്തി പൊളിക്കുന്ന വിഷയങ്ങളിലാണ് സര്‍ക്കാരും പാര്‍ട്ടിയും നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കാനെങ്കിലും തലമുതിര്‍ന്ന സഖാക്കള്‍ക്ക് എന്തെങ്കിലും പ്രതികരണം നടത്തിക്കൂടേയെന്നാണ് പൊതുവില്‍ ഉയരുന്ന ചോദ്യം.ഗവര്‍ണര്‍ , സര്‍ക്കാര്‍ പോരില്‍ ബിജെപി കൈകടത്തിയപ്പോഴൊക്കെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം എന്ന് മുറവിളി കൂട്ടി സിപിഎം അതിനെ പ്രതിരോധിച്ചു. എന്നാല്‍ മൂന്ന് വിസിമാരെ കോടതി തൂക്കിയെറിഞ്ഞതും പ്രിയാവര്‍ഗ്ഗീസിന്റെ നിയമനം അസാധുവാക്കിയതും ബിജെപി ക്ക് ഇരട്ട ശക്തിയാണ് സമ്മാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം അസാധുവാക്കിയതോടെ ബിജെപി ഉന്നത വിദ്യാഭ്യാസ മേഖലയിലെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണം അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി സമരത്തിനിറങ്ങാന്‍ തീരുമാനിച്ചതും ഇടതുപക്ഷത്തിന് തിരിച്ചടിയാകും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends