സ്വപ്ന സുരേഷിന് ജോലി നൽകിയത് മുതൽ സർക്കാർ വേട്ടയാടുകയാണ്; എച്ച്ആർഡിഎസിനെ സർക്കാർ എന്തിന്പേടിക്കുന്നു? സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; ഓഫീസുകളിൽ നിരന്തരം റെയ്ഡ് നടത്തി ഉപദ്രവിക്കുകയാണ്; എച്ച്ആർഡിഎസ് കേരളം വിടുന്നു

എച്ച്ആർഡിഎസ് കേരളം വിടുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലി നല്‍കിയ സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് കേരളം വിടാനൊരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്നാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ പറയുന്നത്.
എച്ച്ആർഡിഎസ് ഓഫീസുകളിൽ നിരന്തരം റെയ്ഡ് നടത്തി ഉപദ്രവിക്കുകയാണെന്ന ആരോപണവും അവർ ഉയർത്തുന്നുണ്ട്. മാത്രമല്ല എച്ച്ആർഡിഎസിനെ സർക്കാർ എന്തിന്പേടിക്കുന്നുവെന്ന നിർണായക ചോദ്യവും അജി കൃഷ്ണൻ വ്യക്തമാക്കി. സ്വപ്ന സുരേഷിന് ജോലി നൽകിയത് മുതൽ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന് ചില പ്രശ്നങ്ങൾ HRDS നേരിട്ടിരുന്നു. സന്നദ്ധ സംഘനയായ എച്ച്ആർഡിഎസിന്‍റെ ചില പ്രഖ്യാപനങ്ങൾ വളരെ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു . കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് HRDS .
ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്നാണ് എച്ച്ആർഡിഎസ്സ്. 1995-ൽ രൂപീകൃതമായ സംഘടനയാണ് ഇത്. സംഘടന ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‍സി എസ്‍ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടതും ഏറെ ശ്രദ്ധേയമായിരുന്നു. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ കേസെടുത്തിരുന്നു.
അട്ടപ്പാടിയിൽ ആദിവാസികൾക്കായി വീട് നിർമിച്ചു നൽകുന്നതിൽ നിന്ന് എൻജിഒ ആയ എച്ച്ആർഡിഎസിനെ സർക്കാർ വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് കൊണ്ട് വന്നത് . പിന്നാലെ അട്ടപ്പാടി നോഡൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയിരുന്നു . പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നും ഉത്തരവിൽ വിശദീകരണമുണ്ടായിരുന്നു .
https://www.facebook.com/Malayalivartha


























