പ്രിയ വര്‍ഗീസിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറുടെ അടുത്ത നീക്കം? കേരള ഹൗസിൽ എത്തുമ്പോൾ സംഭവിക്കുന്നത്!!! പ്രിയയുടെ നിയമനത്തിനെതിരെ ഗവര്‍ണ്ണര്‍ കടുത്ത നിലപാട് സ്വീകരിക്കും

കഴിഞ്ഞ ദിവസമായിരുന്നു പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിർണായക വിധി വന്നത്. അക്ഷരാർത്ഥത്തിൽ ഈ വിധി ചാൻസിലറായ ഗവർണറുടെ വിജയമാണെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും. ഇപ്പോൾ ഇതാ ഈയൊരു വിഷയത്തിൽ തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ് ഗവർണർ. അതായത് അദ്ദേഹം ഡൽഹിയിലേക്ക് ഇന്ന് വീണ്ടും കുതിച്ചെത്തുകയാണ്.
ഒഡീഷയിലാണ് ഗവര്‍ണ്ണര്‍ ഇപ്പോൾ ഉള്ളത്. അദ്ദേഹം വൈകീട്ടോടെ കേരള ഹൗസിലെത്തുമെന്നാണ് വിവരം. പ്രിയ വര്‍ഗീസിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ മാധ്യമങ്ങളെ കണ്ടേക്കുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാത്രമല്ല അങ്ങനെ മാധ്യമങ്ങളെ അദ്ദേഹം കണ്ടാൽ തീർച്ചയായും നിർണായകമായ പല പ്രസ്താവനകളും അദ്ദേഹം ഈ വിഷയത്തിൽ നടത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
പ്രിയയുടെ നിയമനത്തിനെതിരെ ഗവര്‍ണ്ണര്‍ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചത് . അതുകൊണ്ട് തന്നെ പ്രിയ വർഗീസിനെ ഹൈക്കോടതി അയോഗ്യയാക്കിയതിന് പിന്നാലെ ഗവർണർ ഈ വിഷയത്തിൽ എന്തൊക്കെ തീരുമാനങ്ങൾ എടുക്കുമെന്ന കാര്യം നിർണായകം തന്നെയാണ്. അതേസമയം അസോസിയേറ്റ് പ്രൊഫസര്‍ പദവിയിലേക്കുള്ള നിയമന നടപടികൾ അതിവേഗം നടന്നുവെന്ന ആക്ഷേപം ഉയര്‍ന്നപ്പോൾ വിദ്യാര്‍ത്ഥികളുടെ അധ്യായനം മുടങ്ങാതിരിക്കാനാണ് നിയമനനടപടികൾ ത്വരിതപ്പെടുത്തിയതെന്നായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രൻ നേരത്തെ പറഞ്ഞത്.
എന്നാൽ അതിവേഗം ഇന്റർവ്യൂ അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും റാങ്ക് പട്ടിക എഴ് മാസം പ്രസിദ്ധീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് സര്‍വ്വകലാശാല കൃത്യമായ ഉത്തരം നൽകുന്നില്ല.
https://www.facebook.com/Malayalivartha


























