നൂറുകോടി നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ മദ്യത്തിന്റെ വില കൂട്ടി

കുടി നിറുത്തല്‍ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യും.
നൂറുകോടി നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ മദ്യത്തിന്റെ വില കൂട്ടി കുടിയന്‍മാരെ വീണ്ടും പ്രകോപിപ്പിക്കുന്നു. നല്ല മദ്യവും വിലകുറഞ്ഞ മദ്യവും കിട്ടാനില്ലാത്ത സാഹചര്യമാണ്. മാസങ്ങളായി സര്‍ക്കാര്‍ ബെവ്‌കോയില്‍ നിന്ന് ആവശ്യത്തിന് മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. സ്പിരിറ്റിന്റെ വില കൂടുന്നതിനനുസരിച്ച് മദ്യത്തിന് വിലകൂട്ടാത്തതിനാല്‍ കമ്പനികള്‍ മദ്യവിതരണം നിറുത്തിയിരിക്കുകയാണ്. കേവലം പത്ത് രൂപ സ്പിരിറ്റിന് വില കൂടിയിരിക്കുന്നത്. ഈ അവസരം മുതലെടുക്കുന്നതിന് വേണ്ടിയാണ് മാസങ്ങളായി മദ്യവിതരണം കുറച്ചത്. ഒരു ലിറ്റര്‍ സ്പിരിറ്റില്‍ നിന്ന് മൂന്ന് ലിറ്റര്‍ മദ്യമാണ് ഉല്പാദിപ്പിക്കുന്നത്. മദ്യ ഉല്പാദകര്‍ക്ക് കിട്ടുന്നതിന്റെ മൂന്നിരട്ടി തുകയാണ് സര്‍ക്കാര്‍ വിവിധ നികുതികളിലൂടെ ഈടാക്കുന്നത്. സ്പിരിറ്റിന്റെ വില പരിഗണിച്ച് വില ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എട്ട് തവണയാണ് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചത്. രണ്ട് തവണ വില്പന നികുതിയും പിന്നെ എക്‌സൈസ് നികുതിയുമാണ് വര്‍ദ്ധിപ്പിച്ചത്. രണ്ട് തവണ മദ്യവിതരണ കമ്പനികളുടെ വിലയിനത്തിലും വില വര്‍ദ്ധിപ്പിച്ചു. ബെവ്‌കോയ്ക്ക് ടേണ്‍ ഓവര്‍ റിട്ടേണില്‍ നൂറ്റി എഴുപത് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് പ്രതിമാസം ഇരുപത് ലക്ഷം കെയ്‌സ് മദ്യമാണ് വില്ക്കുന്നത്. എഴുപതിനായിരും കെയ്‌സ് മദ്യമാണ് ദിവസവും വേണ്ടത്. സ്പിരിറ്റിന്റെ വിലവര്‍ദ്ധനയും , ഉയര്‍ന്ന നിര്‍മ്മാണ ചിലവിനും അനുയോജ്യമായ തരത്തില്‍ വിലകൂട്ടണമെന്ന മദ്യ കമ്പനികളുടെ ആവശ്യത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
നഷ്ടം സഹിച്ച് മദ്യം വിതരണം ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് കമ്പനികള്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണ ഒഴിയുമ്പോള്‍ കേരളത്തില്‍ 27 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 546 ബാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്കി. തിരഞ്ഞെടുപ്പില്‍ ഘട്ടം ഘട്ടമായ മദ്യ നിരോധനം വാഗ്ദാനം ചെയ്ത പിണറായി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി മദ്യവിതരണ ശാലകള്‍ ആരംഭിക്കുകയാണ് ചെയ്തത്. ഹോട്ടലുകള്‍ നിര്‍മ്മിക്കുന്ന മുതലാളിമാര്‍ക്കെല്ലാം ബാറുകള്‍ അനുവദിച്ചു കൊടുക്കുന്ന അവസ്ഥയിലാണിപ്പോള്‍ ഇടത് സര്‍ക്കാരിന്റെ മദ്യനയം .ബാറുകള്‍ക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും പുറമേ ഒന്‍പത് ക്ലബ്ബുകള്‍ക്കും മദ്യം വിളമ്പാന്‍ ലൈസന്‍സ് നല്കിയിരുന്നു. മദ്യപാനശീലത്തില്‍ മലയാളിക്കുണ്ടായ മാറ്റം സര്‍ക്കാര്‍ വരുമാനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. കോവിഡ് കാലത്ത് മദ്യപാന ശീലത്തില്‍ കാതലായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. മലയാളിയുടെ ഇഷ്ടഇനമായ റം ആണ് അധികമായി ഉപയോഗിച്ചിരുന്നത്.
അന്‍പത്തിരണ്ടര ശതമാനം പേരും റം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ പുതുതലമുറ റമില്‍ നിന്നും ബ്രാന്‍ഡിയിലേയ്ക്ക് മാറിയിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബീവറേജ്‌സ് കോര്‍പ്പറേഷന്‍ വഴി കുറഞ്ഞ മദ്യത്തിനാണ് ചിലവ് കൂടുതല്‍. സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ഉല്പാദിപ്പിക്കുന്ന ജവാന്‍ റംമിനാണ് കേരളത്തിലെ ഇടത്തരക്കാരില്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ കാലമായി ജവാന്‍ റംമിന് വലിയ ക്ഷാമമാണ് നേരിടുന്നത്. സ്ഥാപനത്തില്‍ നിലനില്ക്കുന്ന തൊഴില്‍ പ്രശ്‌നങ്ങളും സ്പിരിറ്റിന്റെ ലഭ്യതയുമാണ് നിര്‍മ്മാണത്തില്‍ കുറവ് വരാന്‍ കാരണമെന്നറിയുന്നു. എന്നാല്‍പുതുതലമുറ മദ്യത്തിനോട് കാണിക്കുന്ന അകല്‍ച്ചയാണ് മറ്റൊരു വിഷയം. മദ്യത്തിന്റെ സ്ഥാനത്ത് മയക്കുമരുന്നുകള്‍ കടന്നു വന്നതോടെ മദ്യകച്ചവടത്തിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. നിത്യവും അഞ്ച് മുതല്‍ എട്ട് ലക്ഷം രൂപവരെ കച്ചവടം നടന്നിരുന്ന ഷോപ്പുകളില്‍ പോലും കളക്ഷന്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബാറുകള്‍ ധാരാളമായി അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥിത അത്ര ഭദ്രമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമേ ബിയര്‍ പാര്‍ലറുകള്‍ വെറെയുമുണ്ട്. കെടിഡിസി ബിയര്‍ പാര്‍ലറുകള്‍
എല്ലായ്‌പ്പോഴും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ മദ്യത്തിന്റെ വിലകൂട്ടുമ്പോള്‍ എല്ലാ സാധന സേവനങ്ങളുടെയും വില വര്‍ദ്ധിപ്പിക്കുന്നു എന്നത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്. അതായത് മദ്യത്തിന്റെ വിലവര്‍ദ്ധിപ്പിക്കുമ്പോള്‍ കൂലി പണിക്കാരാണ് അവരുടെ കൂലിയില്‍ അന്‍പത് മുതല്‍ നൂറു രൂപ വരെ വര്‍ദ്ധിപ്പിക്കുന്നത്. അഥു പോലെ എല്ലാ മേഖലയിലും ഗണ്യമായ വര്‍ദ്ധനയുണ്ടാകാറുണ്ട്. കഴിഞ്ഞ കാലങ്ങളിലൊക്കെ മദ്യത്തിന്റെ വില കൂട്ടിയപ്പോഴൊക്കെ തൊഴിലാളികള്‍ ശമ്പളവും കൂട്ടിയ അനുഭവം നമ്മുടെ മുന്നിലുണ്ട്.
https://www.facebook.com/Malayalivartha


























