Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കെ.എസ്.ഇ.ബി ജീവനക്കാർക്കുള്ള ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പിന് തുടക്കം

18 NOVEMBER 2022 11:46 PM IST
മലയാളി വാര്‍ത്ത

ജീവിത ശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തി രോഗനിയന്ത്രണത്തിലൂടെ സങ്കീർണ്ണതകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്കുള്ള സ്‌ക്രീനിങ് ക്യാമ്പിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം എറണാകുളം കെ.എസ്.ഇ.ബി സർക്കിൾ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ മധ്യമേഖലാ ചീഫ് എഞ്ചിനീയർ ജയിംസ് ജോർജ് നിർവഹിച്ചു.

ജില്ലയിലെ ഒമ്പത് കെ.എസ്.ഇ.ബി ഡി വിഷനുകളിലായി മൂവായിരത്തോളം ജീവനക്കാരെ സ്ക്രീനിങ്ങ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ഇ.ബി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) , ദേശീയ ആരോഗ്യ ദൗത്യം, കർക്കിനോസ് ഹെൽത്ത് കെയർ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത് .

ക്യാൻസർ, രക്തസമ്മർദ്ദം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള സ്ക്രീനിങ്ങാണ് നടത്തുന്നത്. ഇതിനായുള്ള പരിശോധനകൾ,കാഴ്ച പരിശോധന, വായിലെ ക്യാൻസർ ,സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയ്ക്കുള്ള സ്ക്രീനിംഗ്, ഡയറ്റീഷ്യൻമാരുടെ സേവനം എന്നിവ ക്യാമ്പിൽ ലഭ്യമാണ്. നവംബർ 29ന് ക്യാമ്പ് സമാപിക്കും.

എറണാകുളം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സുനിൽ ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.വിവേക് കുമാർ മുഖ്യാതിഥിയായി. ജീവിതശൈലീരോഗനിർണയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കേരളത്തിൽ നിലവിൽ അഞ്ചു പേരിലൊരാൾക്ക് പ്രമേഹവും , മൂന്നു പേരിലൊരാൾക്ക് രക്താതിസമ്മർദവും ഉള്ളതായാണ് കണക്കാക്കുന്നത്.

തുടക്കത്തിൽ ജീവിത ശൈലീ രോഗങ്ങൾ കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാവുകയില്ലയെന്നതിനാൽ സങ്കീർണാവസ്ഥയിലാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത് അതിനാൽ പതിവായുള്ള പരിശോധനകളിൽ കൂടി മാത്രമേ രോഗം കണ്ടെത്താനും, കണ്ടെത്തി കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ സങ്കീർണ്ണതകൾ ഉണ്ടാവുന്നത് തടയാനും സാധിക്കുകയുള്ളൂയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിത ജോസ്, സീനിയർ സൂപ്രണ്ട് വി. ഇ രാജു തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends