സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം അവസാനിച്ചത് കത്തി കുത്തില്‍... കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പ്രതികളായ എട്ടു പേരില്‍ മൂന്ന് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം അവസാനിച്ചത് കത്തി കുത്തില്‍. കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പ്രതികളായ എട്ടു പേരില്‍ മൂന്ന് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‌സലാണ് മരിച്ചത്.
ഈ മാസം ഒന്‍പതിന് വൈകിട്ടാണ് അഫ്‌സലിനെ കമലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിച്ചത്. അഫ്‌സലിനെ തടഞ്ഞ് നിറുത്തി അക്രമിസംഘം കാലില്‍ വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കരിമഠം സ്വദേശി അശ്വിനാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു.
അശ്വന്റെ സഹോദരന്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂളിന് മുന്നില്‍ വച്ച് തട്ടിയതുമായി ബന്ധപ്പെട്ട് അഫ്‌സലിന്റെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























