Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കെ കെ രാകേഷ് പുറത്തേക്ക്... എം.വി.ഗോവിന്ദൻ തീരുമാനിച്ചു! നിരായുധനായി പിണറായി... പുറത്തേക്കുള്ള വാതിൽ തുറക്കുന്നതിങ്ങനെ:..

19 NOVEMBER 2022 12:14 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ അഴിച്ചുപണി വരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രി അഴിച്ചുപണിക്ക് ഒരുങ്ങുന്നതെന്നറിയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ.രാകേഷിൻ്റെ പണി തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനും സി പി എം വക സർക്കുലറും ഇറങ്ങും.

പ്രിയ വർഗീസിൻ്റെ നിയമനത്തിലുള്ള ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് രാകേഷിന്
ക്വട്ടേഷൻ ഒരുങ്ങുന്നത്.. എം.വി. ഗോവിന്ദനെ സംബന്ധിച്ചടത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ സംശുദ്ധി നിലനിർത്തണമെന്ന് മാത്രമാണ് ആഗ്രഹം. രാകേഷ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നാൽ വിവാദം കൊഴുക്കുമെന്ന് സി പി എം കരുതുന്നു.

റിസർച്ച് സ്കോറിലും അധ്യാപന പരിചയത്തിലുമെല്ലാം മുന്നിലുള്ള അധ്യാപകരെ തഴഞ്ഞ് കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകിയതാണ് മുഖ്യൻ്റെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയത്. പ്രിയയ്ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പോലും യോഗ്യതയില്ലെന്ന പരാതിപോലും പരിശോധിക്കാതെ നിയമനത്തിന് ചരടുവലിച്ചത് വൈസ് ചാൻസലർ നേരിട്ടായിരുന്നു.ഇത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശാനുസരണമാണെന്ന് പാർട്ടി കരുതുന്നു.

കണ്ണൂർ സർവ്വകലാശാല മലയാളം അസോ. പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൻ്റെ നടപടി ക്രമവും അതിലെ തിടുക്കവും പരിശോധിച്ചാൽ തന്നെ കാര്യങ്ങൾ അത്ര വെടിപ്പല്ലെന്ന് വ്യക്തമാകും. കഴിഞ്ഞ വർഷം നവംബർ 12 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഉദ്യോഗാർത്ഥികൾ നൽകിയ മുഴുവൻ റെക്കോർഡും പിറ്റേന്നു തന്നെ സൂക്ഷ്മ പരിശോധന നടത്തി പത്ത് പേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കി. നാല് ദിവസത്തിനകം ശേഷം അഭിമുഖം. പ്രിയയ്ക്ക് അഭിമുഖത്തിന് അപേക്ഷിക്കാൻ പോലുമുള്ള അധ്യാപന പരിചയം ഇല്ലെന്ന പരാതിയും സമരവുമൊക്കെ കണ്ടില്ലെന്ന് നടിച്ചായിരുന്നു നീക്കങ്ങൾ. നിയമനത്തിന് മുന്നിട്ടിറങ്ങിയത് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ നേരിട്ടായിരുന്നു.

സർവ്വകലാശാലയ്ക്ക് സമയമില്ലാത്തത് കൊണ്ടാണ് ഒരാഴ്ചകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് എന്ന് പറ‌ഞ്ഞ വിസി പക്ഷെ പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയ പട്ടിക പുറത്ത് വിടാതെ ഏഴുമാസക്കാലം അതിൻമേൽ അടയിരുന്നു. പതിയെ പതിയെ വാ‍ർത്തയും വിവാദവും കെട്ടടങ്ങുമെന്നും അപ്പോൾ റാങ്ക് പട്ടിക പുറത്ത് വിട്ട് നിയമനം നൽകാം എന്നുമായിരുന്നു കണക്കുകൂട്ടൽ.

പക്ഷെ അപ്പോഴേക്കും ബന്ധുനിയമനത്തിനെതിരെ ഗവർണർ രംഗത്തെത്തി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ ഹൈക്കോടതിയെയും സമീപിച്ചു. ജോസഫ് സ്‍കറിയക്ക് പ്രിയയെക്കാൾ അഞ്ച് വർഷത്തിലേറെ അധ്യാപന പരിചയവും നാലിരട്ടി റിസർച്ച് സ്കോറും പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമുണ്ട്.

പ്രിയ വർഗ്ഗീസിന് ഒന്നാംറാങ്ക് കൊടുത്ത് നാലു ദിവസത്തിനകം ഗോപിനാഥ് രവീന്ദ്രന് വൈസ് ചാൻസലർ സ്ഥാനത്ത് പുനർ നിയമനം കിട്ടി. പ്രിയയുടെ നിയമനത്തിനായി ചരടുവലിച്ച കണ്ണൂർ വിസി കോടതി വിധി വന്നപ്പോൾ പക്ഷേ മൗനത്തിലാണ്. ഇതാണ് രാകേഷിന് വിനയായത്. രാകേഷിൻ്റെ ഭാര്യക്ക് നിയമനം നൽകാൻ വേണ്ടിയാണ് വി.സിക്ക് പുനർ നിയമനം നൽകിയതെന്ന ആരോപണം ഗവർണർ പുറത്തുവിട്ടതോടെയാണ് വിവാദം പുതിയ മേച്ചിൽപുറങ്ങളിലേക്ക് പ്രവേശിച്ചത്. വി.സിക്ക് പുനർ നിയമനം നൽകാൻ മുഖ്യമന്ത്രി നേരിട്ടാണ് ഗവർണർ കണ്ടത്. ഗവർണർ സമ്മതിക്കുകയും ചെയ്തു..

മുഖ്യമന്ത്രിയെ ഇത്തരമൊരു വഴിവിട്ട നീക്കത്തിന് പ്രേരിപ്പിച്ചത് രാകേഷാണെന്ന് എം.വി.
ഗോവിന്ദൻ കരുതുന്നത്. ഇത് അധികാര ദുർവിനിയോഗമാണെന്ന് സി പി എം കരുതുന്നു.

രാകേഷിൻ്റെ ഭാര്യ പ്രിയാ വർഗീസിനെ എതിർത്ത പ്രൊഫ. ജോസഫ് സ്കറിയ
ക്ക് സി പി എമ്മിൻ്റെ ക്വട്ടേഷൻ.ജോസഫ് സ്കറിയയെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് സി പി എമ്മിൻ്റെ ഭീഷണി. ഇതിന് പിന്നിലും രാകേഷാണെന്ന് സി പി എം കരുതുന്നു. പക്ഷേ ഗവർണറുടെ ഇടപെടലിൽ ക്വട്ടേഷൻ പാളും.

പ്രിയാ വർഗീസിന്റെ കണ്ണൂർ സർവകാശാലയിലെ നിയമനത്തിന് എതിരെ പരാതി നൽകിയ ജോസഫ് സ്കറിയയയെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ തസ്തികയിൽ നിയമിക്കാനുള്ള നീക്കത്തിൽ നിന്നും കാലിക്കറ്റ് വി.സി പിൻമാറി.

സിൻഡിക്കറ്റ് യോഗത്തിലാണ് വി.സി ഇക്കാര്യം അറിയിച്ചത്. ജോസഫ് സ്കറിയയെ നിയമിക്കാനുള്ള തീരുമാനം കഴിഞ്ഞ യോഗത്തിൽ വി സി മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇടത് അംഗങ്ങൾ എതിർത്തിരുന്നു

കോടതി ഉത്തരവിൻറെ ബലത്തിൽ കാലിക്കറ്റ് സർവകാശാല മലയാളം പ്രൊഫസർ അഭിമുഖത്തിൽ പങ്കെടുത്ത ഡോ. ജോസഫ് സ്കറിയ റാങ്ക് പട്ടികയിൽ ഒന്നാമതായിരുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഡോ.ജോസഫ് സ്കറിയയായിരുന്നു ഒന്നാമത്. അഭിമുഖം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ജനുവരിയിൽ പൂർത്തിയായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നിയമനം വൈകി. കഴി‍ഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ എം.കെ ജയരാജ് പ്രൊഫസർ റാങ്ക് പട്ടികയും നിയമന തീരുമാനവും അവതരിപ്പിച്ചിരുന്നു.

എന്നാൽ കോടതിയിൽ കേസ് നിൽക്കുന്നതിനാൽ നിയമനം സാധ്യമല്ലെന്ന് ആണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങളുടെ നിലപാട്. ഇന്നലെ വീണ്ടും ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിവാദമായ മലയാളം പ്രൊഫസർ നിയമനം വീണ്ടും ചർച്ചയായി. യു ഡി എഫ് അംഗം വിഷയം ഉന്നയിച്ചപ്പോൾ കോടതിയിലുള്ള കേസ് പൂർത്തിയാകുന്നത് വരെ നിയമന നീക്കമില്ലെന്നാണ് വി.സി നൽകിയ മറുപടി. ഡോ.ജോസഫ് സ്കറിയയുടെ നിയമനത്തിനെതിരെ മറ്റൊരു ഉദ്യോഗാർഥിയായ ഡോ.സി.ജെ ജോർജും കോടതിയെ സമീപിച്ചിരുന്നു. ഓൺലൈൻ അപേക്ഷയിൽ മതിയായ യോഗ്യത കാണിച്ചിട്ടില്ലെന്നും അഭിമുഖം റദ്ദാക്കണമെന്നുമാണ് സി.ജെ ജോർജ്ജിന്റെ പരാതി.

കെ കെ രാകേഷിൻ്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്തത് കെ
കെ രാജേഷിനെ പൂർണമായി പിന്തുണക്കുന്ന നിലപാടാണ് . തൻ്റെ സ്ഥാനത്തിന് പോലും അപമാനകരമാണെന്ന് മനസിലാക്കിയിട്ടും പിണറായി രാകേഷിൻ്റെ ഭാര്യക്ക് ഒപ്പം നിന്നു.

പ്രിയ വർഗ്ഗീസിനെ നിയമിക്കാനായി റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവിയായ ഡോ. ജോസഫ് സ്കറിയയെയാണ്. അഭിമുഖത്തിനായി ആറുപേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ജോസഫ് സ്കറിയ കഴിഞ്ഞ 27 വർഷമായി അധ്യാപന രംഗത്തുണ്ട്. നൂറ്റി അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ച സ്കറിയയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ഫെല്ലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്. താൻ ഇതുവരെ പ്രിയ എന്ന് കേട്ടിട്ടുപോലുമില്ലെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.

അക്കാദമിക രംഗത്ത് പ്രിയ വർഗ്ഗീസിൻറെ പേര് താനിതുവരെ കേട്ടിട്ടുപോലുമില്ലെന്നാണ് ജോസഫ് സ്കറിയ പറഞ്ഞത്. പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ലെന്നും റാങ്ക് പട്ടിക വന്ന ശേഷം പ്രിയ വർഗ്ഗീസിൻറെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിച്ചുവരികയാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. താനും ഇടതുപക്ഷക്കാരനാണെന്നും അക്കാദമിക മികവിനെക്കാൾ രാഷ്ട്രീയ പിടിപാട് സർവകലാശാലകളിലെ നിയമനത്തിന് മാനദണ്ഡമാക്കുന്നത് സങ്കടകരമാണെന്നും സ്കറിയ പറയുന്നു.

പ്രിയയുടെ അധ്യാപനപരിചയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നും ഇത് പരിഹരിക്കാനായി നിയമോപദേശം തേടി കാത്തിരിക്കുകയാണെന്നുമാണ് സർവകലാശാലയുടെ വിശദീകരണം. യോഗ്യത ഉണ്ടോ ഇല്ലയോ എന്നുറപ്പിക്കാതെ എങ്ങനെ ഇൻറർവ്യൂവിൽ പങ്കെടുപ്പിച്ചു എന്ന ചോദ്യത്തിന് സംശയത്തിൻറെ ആനുകൂല്യം ഉദ്യോഗാർത്ഥിക്ക് നൽകിയെന്ന വിചിത്ര ഉത്തരമാണ് വൈസ് ചാൻസിലർ നൽകിയത്.

പ്രിയ വർഗ്ഗീസിന് യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിചയം ഇല്ല എന്നാണ് ആരോപണം. എഫ്‍ഡിപി അഥവാ ഫാക്കൽട്ടി ഡെവലെപ്മെൻറ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവ് പ്രിയ അധ്യാപന പരിചയമായി അപേക്ഷയിൽ ചേർത്തിരുന്നു. ഇത് തെറ്റാണെന്നും യുജിസി ചട്ടപ്രകാരം എഫ്‍ഡിപി അധ്യാപന പരിചയമല്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും ആരും അറിയാതെ അധികാരം ഉപയോഗിച്ച് നേടാം എന്നാണ് പ്രിയ കരുതിയത്.

പ്രിയയ്ക്കാണ് ഒന്നാം റാങ്കെന്ന് ഇൻറർവ്യൂ നടന്ന അന്ന് തന്നെ വാർത്തയും വന്നിരുന്നു. ഈ വാർത്ത വിസി നിഷേധിച്ചിട്ടും ഇല്ല. ഇനി ഇൻറർവ്യൂ നടത്തിയത് എത്ര തിടുക്കപ്പെട്ടായിരുന്നു എന്നുകൂടി അറിയണം. അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ 12. പിറ്റേന്ന് തന്നെ അപേക്ഷകരിൽ നിന്നും യോഗ്യതയുള്ള ആറ് പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി. അതിന് പിറ്റേന്ന് രണ്ടാം ശനി ആയിട്ട് കൂടി ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂവിൻറെ വിവരം അറിയിച്ചു. നാല് ദിവസം കഴിഞ്ഞ് നവംബർ പതിനെട്ടിന് ഇൻറർവ്യൂ നടത്തി. ശരവേഗത്തിൽ നടപടി ക്രമം പൂർത്തിയാക്കി പ്രിയ വർഗ്ഗീസിന് അഭിമുഖത്തിൽ ഒന്നാം റാങ്കും നൽകി.

പരാതിയും വിവാദങ്ങളും ഭയന്ന് റാങ്ക് പട്ടിക പുറത്തുവിടാതെ ഒളിച്ചുകളി തുടരുകയാണ് യൂണിവേഴ്സിറ്റി. പ്രിയയുടെ യോഗ്യത സംബന്ധിച്ചുള്ള നിയമോപദേശം കിട്ടാനായാണ് ഈ നീണ്ട കാത്തിരിപ്പെന്നാണ് വിസി പറയുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റാൻഡിംഗ് കൗൺസലായ അഡ്വക്കറ്റ് ഐ വി പ്രമോദാണ് ഈ നിയമ ഉപദേശം നൽകേണ്ട ആൾ. പ്രിയയ്ക്ക് അനുകൂലമായി നിയമ ഉപദേശം ദിവസങ്ങൾക്ക് മുമ്പ് തന്നെ കവറിലാക്കി അദ്ദേഹം നൽകിക്കഴിഞ്ഞിട്ടുണ്ടെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം.

പ്രിയ വർഗ്ഗീസിന് മാസാമാസം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെ ശമ്പളം കിട്ടുന്ന ജോലിയാണ് ലഭിക്കേണ്ടിയിരുന്നത്. അത് തട്ടി പോയതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ എല്ലാവരും വിഷമത്തിലാണ്. കോടിയേരിയായിരുന്നെങ്കിൽ രാകേഷിന് ഒന്നും സംഭവിക്കില്ലായിരുന്നു. എന്നാൽ എം.വി. ഗോവിന്ദൻ അങ്ങനെയല്ല. രാകേഷിൻ്റെ വിളച്ചിലൊന്നും ഗോവിന്ദൻ്റെ കോർട്ടിൽ ചെലവാകില്ല. ഇങ്ങനെയാണ് അഴിച്ചുപണിക്ക് കളം ഒരുങ്ങുന്നത്. എന്നാൽ പിണറായി ഇതിന് അനുകൂലമല്ല . പിണറായിയുടെ തീരുമാനത്തിന് ഒരു വിലയുമില്ലാത്ത സി പി എം സംസ്ഥാന സെക്രട്ടറിയെ സംബന്ധിച്ചടത്തോളം രാകേഷിൻ്റെ ഒഴിവാകൽ ഒരു അനിവാര്യത തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends