ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കത്ത് പരിഗണിച്ച് തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും... സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന ആവശ്യത്തിന് വഴങ്ങേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം

ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കത്ത് പരിഗണിച്ച് തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും...
ഈ മാസം 22 ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപി ആവശ്യം. എന്നാല്‍ അതിന് രണ്ട് ദിവസം മുമ്പേ മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നിന്ന് മേയറെ മാറ്റി നിര്‍ത്തണമെന്ന പുതിയ ആവശ്യം കൂടി ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ആവശ്യമുന്നയിക്കുന്നത്.
എന്നാല്‍ ഇതിന് വഴങ്ങേണ്ടെന്നാണ് എല്‍ഡിഎഫ് തീരുമാനം. ഈ സാഹചര്യത്തില്‍ വൈകുന്നേരം നാല് മണിക്ക് ചേരുന്ന പ്രത്യേക കൗണ്‍സില്‍ കലുഷിതമാകാന്‍ സാധ്യതയേറെയാണ്. കൗണ്‍സില്‍ യോഗത്തിന് മുമ്പ് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് മറുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും.
രാവിലെ മുതല്‍ പതിവുപോലെ കോര്‍പ്പറേഷന് അകത്ത് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടേയും പുറത്ത് യുഡിഎഫിന്റേയും ബിജെപിയുടേയും പ്രതിഷേധങ്ങള്‍ നടക്കും. മേയറുടെ പേരിലുള്ള വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയിട്ടുണ്ട്.
അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക് ദര്‍വേസ് സാഹിബ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അദ്ദേഹം എത്താഞ്ഞതിനാലാണ് റിപ്പോര്‍ട്ട് നല്‍കുന്നത് വൈകിയത്. കത്തിന്റെ ശരിപകര്‍പ്പ് കണ്ടെത്താന്‍ കഴിയാത്തിനാല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. ഇക്കാര്യത്തില്‍ ഡിജിപിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുത്തേക്കും,
"
https://www.facebook.com/Malayalivartha



























