തെരച്ചില്‍ ഊര്‍ജ്ജിതം.... വിശാഖപട്ടണത്ത് ഭീമിലി ബീച്ചില്‍ കോളജ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കടലില്‍ കാണാതായി

വിശാഖപട്ടണത്ത് കോളജ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കടലില്‍ കാണാതായി. ഭീമിലി ബീച്ചില്‍ ഇന്ന് രാവിലെയാണ് സംഭവം. സായി, സൂര്യ എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്.
കോളജിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഏഴ് വിദ്യാര്‍ഥികളുടെ സംഘം ഭീമിലി ബീച്ചില്‍ പോയത്. ഇവരില്‍ നാലുപേര്‍ കടലില്‍ കുളിക്കാനിറങ്ങി.
കുളിച്ചു കൊണ്ടിരിക്കെ സൂര്യ എന്ന വിദ്യാര്‍ഥിയെ കാണാതായി. സൂര്യയെ കണ്ടെത്താന്‍ സായി എന്ന വിദ്യാര്‍ഥി കടലിലേക്ക് ഇറങ്ങി.
എന്നാല്‍ പിന്നീട് സായിയെയും കടലില്‍ കാണാതായി. പേടിച്ചു പോയ ബാക്കി വിദ്യാര്‍ഥികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
ഉടന്‍ തന്നെ ഐഎന്‍എസ് കലിംഗ കപ്പലിലെ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ സ്ഥലത്തെത്തി കാണാതായ വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടങ്ങി. എന്നാല്‍ ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. \
"
https://www.facebook.com/Malayalivartha



























