Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

എന്‍എന്‍എസും ഒപ്പം... കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ തോല്‍പ്പിക്കാന്‍ കേരളത്തില്‍ നിന്നും കളിച്ചവര്‍ക്ക് വമ്പന്‍ പണിയുമായി ശശി തരൂര്‍; മലബാര്‍ പര്യടനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് മുസ്ലീംലീഗ്; സുധാകരന്‍ തീര്‍ത്ത മുറിവുണക്കി രംഗത്ത്; സുകുമാരന്‍ നായരും ഒപ്പമെത്തി

19 NOVEMBER 2022 09:33 AM IST
മലയാളി വാര്‍ത്ത

ശശി തരൂരിന്റെ വളര്‍ച്ചയെ തടഞ്ഞ കേരള നേതാക്കള്‍ക്ക് മുട്ടന്‍ പണി. ഗുജറാത്തില്‍ പോയി തരൂരിനെതിരെ വോട്ട് പിടിച്ച രമേഷ് ചെന്നിത്തലയെ പ്രത്യേകിച്ചും മറക്കില്ല. കേരളത്തില്‍ ചുവടു വയ്ക്കാനിരിക്കുന്ന കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് തടസമാണ് ശശി തരൂര്‍.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ നേടാനായ സ്വീകാര്യതയുടെ ബലത്തില്‍ ശശി തരൂര്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലും സംവാദങ്ങളും പ്രഭാഷണങ്ങളുമൊരുക്കിയാണ് തരൂര്‍ ക്യാമ്പ് അവസരമൊരുക്കുന്നത്. മലബാര്‍ ജില്ലകളിലാണ് അദ്ദേഹം ആദ്യമെത്തുന്നത്. മുസ്ലിംലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയാണ് ഇതില്‍ ശ്രദ്ധേയം. 20-ന് കോഴിക്കോട്ടുനിന്നാണ് തരൂര്‍ പര്യടനം തുടങ്ങുക.

എന്‍എസ്എസുമായും ഒപ്പം ചേരുന്നു. പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് ജനുവരി 2ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യുമെന്ന് എന്‍എസ്എസ് നേതൃത്വം സ്ഥിരീകരിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഏറ്റവും പ്രധാന ചടങ്ങാണ് സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ ജയന്തി ആഘോഷം. 146ാം മന്നം ജയന്തി ആഘോഷമാണ് ഇത്തവണത്തേത്. എന്‍എസ്എസിന്റെ സുപ്രധാന സമ്മേളനത്തില്‍ ഇത് ആദ്യമായാണു തരൂരിനു ക്ഷണം.

20 മുതല്‍ മലബാറിലെ 3 ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന തരൂരിന്റെ തെക്കന്‍ ജില്ലകളിലെ പ്രധാന പരിപാടിയാണ് എന്‍എസ്എസ് ആസ്ഥാനത്തേത്. പാലായില്‍ കെ.എം.ചാണ്ടി അനുസ്മരണത്തിനും തരൂരാണ് മുഖ്യാതിഥി.

അതേസമയം നാളെയാണു വടക്കന്‍ ജില്ലകളിലെ തരൂരിന്റെ പരിപാടികള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും സംഘടിപ്പിക്കുന്ന പരിപാടികള്‍ കൂടാതെ 'സംഘപരിവാറും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തില്‍ കോഴിക്കോട്ട് നാളെ അദ്ദേഹം പ്രഭാഷണവും നടത്തുന്നുണ്ട്.

22ന് രാവിലെ തരൂര്‍ പാണക്കാട് തറവാട്ടില്‍ എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും കാണുന്നുവെന്ന വിവരം കോണ്‍ഗ്രസ്, യുഡിഎഫ് കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴി തുറന്നു. യുവസ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരൂരിനെ യുഡിഎഫ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് ലീഗിന് ഉള്ളത്.

ലീഗ് ഈ സമീപനം എടുത്ത അതേ സമയത്താണ് എന്‍എസ്എസും തരൂരിനോടുള്ള പിന്തുണ വ്യക്തമാക്കുന്നത്. തരൂരിന്റെ ഈ നീക്കങ്ങളെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിന്റേതു തുറന്ന സമീപനമാണോ എന്നു സംശയിക്കുന്നവരുണ്ട്. എന്നാല്‍, ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുണ്ട്. ഇതു ഗ്രൂപ്പിനതീതമായ പൊതുവികാരത്തിന്റെ ഭാഗമായുള്ള നീക്കവുമാണ്.

തരൂരിന്റെ ജനസ്വീകാര്യത മുന്നണിക്കായി പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് ഇവരുടെ വാദം. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച എം.കെ. രാഘവന്‍ എം.പി.യാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. കോഴിക്കോട് ഡി.സി.സി. മുന്‍ പ്രസിഡന്റ് കെ.സി. അബു ഉള്‍പ്പെടെയുള്ളവരും പിന്തുണയുമായെത്തിയിരുന്നു.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് തരൂരിനെ നേതൃത്വം ഒഴിവാക്കിയിരുന്നെങ്കിലും സ്ഥാനാര്‍ഥികളും നേതാക്കളും പ്രചാരണത്തിനെത്താന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. പട്ടികയില്‍ നിന്നൊഴിവാക്കിയതിനാല്‍ അദ്ദേഹം ഈ ക്ഷണം സ്വീകരിച്ചിരുന്നില്ല. ഈ സമയത്തുതന്നെയാണ് അദ്ദേഹം അപ്രഖ്യാപിത കേരള പര്യടനം തുടങ്ങുന്നതും. പുതിയൊരു മുഖം വേണമെന്ന അണികളുടെയും നിഷ്പക്ഷ നിലപാടുള്ളവരുടെയും ചിന്ത ഗുണംചെയ്യുമെന്നാണ് തരൂര്‍ ക്യാമ്പിന്റെ വിലയിരുത്തല്‍. പ്രൊഫഷണല്‍സ്, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായുള്ള സംവാദ പരിപാടികള്‍ക്ക് ഊന്നല്‍നല്‍കുന്നതും ഇതിന്റെ ബലത്തിലാണ്. കോഴിക്കോട് ബാര്‍ അസോസിയേഷന്‍, ഐ.എം.എ. തുടങ്ങിയ സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (9 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends