ശബരിമലയില്‍ വീണ്ടും... ശബരിമലയിലെ അസൗകര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തെക്കുറിച്ച് ആലോചിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി; പോലീസുകാര്‍ക്ക് നല്‍കിയ പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചതിന് പിന്നാലെ അടുത്തത്

ശബരിമല യുവതീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യുന്ന കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ നേതാവാണ് വത്സന്‍ തില്ലങ്കേരി. ഫേലീസിന്റെ മൈക്ക് ഉപയോഗിച്ച് ഭക്തരെ ശാന്തരാക്കിയത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ തില്ലങ്കേരി ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ്.
ശബരിമലയിലെ അസൗകര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തെക്കുറിച്ച് ആലോചിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി നേതാവ് എത്തുന്നത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച നീലിമല പാതയില്‍ യാത്ര ദുരിതമാണ്. മാലിന്യപ്രശ്‌നവും രൂക്ഷംമാണ്. മുഖ്യമന്ത്രിക്ക് ശബരിമലയോട് ശത്രുതാമനോഭാവമാണെന്നും വേണ്ടത്ര സമയമുണ്ടായിട്ടും ഒരുക്കങ്ങള്‍ നടന്നില്ലെന്നും, ഒരാഴ്ചയ്ക്കകം പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തെക്കുറിച്ച് ആലോചിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.
കൈപുസ്തക വിവാദം അവസാനിച്ചതിന് പിന്നാലെയാണ് തില്ലങ്കേരി രംഗത്തെത്തിയത്. ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി പൊലീസുകാര്‍ക്ക് നല്‍കിയ പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം വിവാദമായതോടെ പിന്‍വലിച്ചു. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം വിവാദമായതോടെയാണ് കൈപുസ്തകം പിന്‍വലിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതിനാലാണ് തെറ്റ് പറ്റിയതെന്നാണ് എഡിജിപി എം ആര്‍ അജിത്കുമാര്‍ നല്‍കിയ വിശദീകരണം. നിര്‍ദ്ദേശങ്ങളില്‍ കുറെ അധികം തെറ്റുകളുണ്ടായെന്നും എല്ലാം തിരുത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്നും എഡിജിപി അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശമില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും വിശദീകരിച്ചു.
സുപ്രീംകോടതി വിധിപ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പരാമര്‍ശമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. പിന്നാലെയാണ് സര്‍ക്കാര്‍ വിശദീകരണമുണ്ടായത്.
സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍പ് ഉണ്ടായ അതേ രീതിയില്‍ പ്രവേശനം തുടരുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
അതേസമയം വൈക്കം ഗ്രാമം വാര്‍ത്തകളില്‍ നിറയുകയാണ്. കോട്ടയം ജില്ലയിലെ വൈക്കം ഗ്രാമവും ശബരിമല ധര്‍മശാസ്താ ക്ഷേത്രവും തമ്മില്‍ കൗതുകകരമായൊരു ബന്ധമുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ശബരിമലയിലും മാളികപ്പുറത്തുമായി മേല്‍ശാന്തിയായി സേവനം അനുഷ്ടിക്കാന്‍ അവസരം കിട്ടിയവരില്‍ പന്ത്രണ്ടു പേരും വൈക്കത്തുകാരാണ്. പുതിയ മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെ കെട്ടുനിറയ്ക്കല്‍ ചടങ്ങ് ഒരര്‍ഥത്തില്‍ ശബരിമലയിലെ മുന്‍ മേല്‍ശാന്തിമാരുടെ സംഗമ വേദികൂടിയായി മാറി.
1983ലാണ് വൈക്കം മോനാട്ട് ഇല്ലത്തെ കൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നെ 1987 ലും,88ലും ശബരിമല മേല്‍ശാന്തി സ്ഥാനത്ത് വൈക്കത്തുകാരായ നാരായണന്‍ നമ്പൂതിരിയും,സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും വന്നു. 91നും 2012നും ഇടയില്‍ പിന്നെയും ആറ് വൈക്കത്തുകാരെ തേടി ശബരിമല മേല്‍ശാന്തി സ്ഥാനം എത്തി. ഇക്കുറി മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ഹരിഹരന്‍ നമ്പൂതിരി ഉള്‍പ്പെടെ മൂന്നു വൈക്കത്തുകാരുടെ നിയോഗം മാളികപ്പുറത്തായിരുന്നു. വൈക്കത്തിനും ശബരിമലയ്ക്കുമിടയിലെ പാലം വൈക്കത്തപ്പനെന്നാണ് മേല്‍ശാന്തിമാരുടെയെല്ലാം വിശ്വാസം.
മറ്റനേകം ക്ഷേത്രങ്ങളില്‍ സേവനമനുഷ്ടിച്ചവരെങ്കിലും ശബരിമല സന്നിധാനത്തു നിന്നാര്‍ജിച്ച അനുഭവങ്ങള്‍ക്ക് ഇവരുടെയെല്ലാം മനസില്‍ പ്രത്യേക സ്ഥാനമുണ്ട്. വൈക്കത്തപ്പന്റെ അനുഗ്രഹത്താല്‍ ശബരിമല സേവനത്തിന് വൈക്കത്തുകാരേറെപ്പേര്‍ക്ക് ഇനിയും അവസരം കിട്ടുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ഇണ്ടംതുരുത്തി മനയിലെ പ്രാര്‍ഥനാ വേദിയില്‍ നിന്ന് മുന്‍ മേല്‍ശാന്തിമാരെല്ലാം മടങ്ങിയത്.
"
https://www.facebook.com/Malayalivartha






















