Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയായി, ഡിസംബര്‍ 9 ന് അന്തിമവാദം ബോധിക്കാന്‍ കോടതി ഉത്തരവ്, പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 118 സാക്ഷിമൊഴികള്‍, തൊണ്ടിമുതലുകള്‍ കൂടാതെ 319 രേഖകള്‍, പ്രതി ഭാഗത്തേക്ക് 4 സാക്ഷികളെ വിസ്തരിച്ചു 7 രേഖകള്‍ ഹാജരാക്കി, കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അലിഭായിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു: റിമാന്റില്‍ കഴിയുന്ന 4 പ്രതികളെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ട്

19 NOVEMBER 2022 08:26 AM IST
മലയാളി വാര്‍ത്ത

റേഡിയോ ജോക്കി രാജേഷ് കൊലക്കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തെയും സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയായി. ഡിസംബര്‍ 9 ന് അന്തിമവാദം ബോധിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ ആണ് കേസില്‍ വാദം കേള്‍ക്കുന്നത്.


അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തന്‍സീര്‍, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ് ,വള്ളിക്കീഴ്‌സാനു എന്ന സുബാഷ് , ഓച്ചിറ യാസിന്‍, മുളവന എബി ജോണ്‍, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വര്‍ക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസില്‍ നിലവിലുള്ള 11 പ്രതികള്‍. ഇതില്‍ 1 മുതല്‍ 4 വരെയുള്ള പ്രതികള്‍ ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജില്ലാ ജയിലില്‍ കഴിയുകയാണ്. പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.



2018 മാര്‍ച്ച് 27 ന് വെളുപ്പിന് 1.40 മണിക്കാണ് കിളിമാനൂര്‍ മടവൂര്‍ മെട്രാസ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. വിദേശത്ത് ജിംനേഷ്യവും ബിസിനസ്സ് ബന്ധങ്ങളുമുള്ള സത്താര്‍ എന്നയാളിന്റെ ഭാര്യയും നര്‍ത്തകിയുമായ മെറ്റില്‍ഡാ സോളമനും ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മില്‍ പ്രണയത്തിലാവുകയും സത്താറിന്റെ എതിര്‍പ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടര്‍ന്നതാണ് ക്വട്ടേഷന്‍ കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കേസ്.


അബ്ദുള്‍ സത്താര്‍ ഖത്തറില്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ അവിടത്തെ കേസ് തീരാതെ ഇയാളെ ഇന്ത്യക്ക് കൈമാറാന്‍ വിദേശ നിയമം അനുവദിക്കാത്തതിനാല്‍ നിലവില്‍ ഇയാളെ കേരളാ പോലീസ് റേഡിയോ ജോക്കി കൊലക്കേസില്‍ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഖത്തറിലെ കേസ് തീരുന്ന മുറക്ക് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തികൂടുതല്‍ തെളിവെടുത്ത ശേഷം ഇയാള്‍ക്കെതിരെ പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് ഇപ്പോള്‍ വിസ്തരിച്ച 118 സാക്ഷികളെയും വീണ്ടും വിസ്തരിക്കും.


11 പ്രതികളെ കോടതി നേരിട്ട് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിചാരണ കോടതി പ്രതിക്കൂട്ടില്‍ നിന്നും പ്രതികളെ ജഡ്ജിയുടെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് മുന്‍ ജഡ്ജി ബിജു.കെ.മേനോന്‍ പ്രതികളെ ചോദ്യം ചെയ്തത്. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരത്തില്‍ കോടതി മുമ്പാകെ വന്ന 118 സാക്ഷിമൊഴികള്‍ , 319 രേഖകള്‍ എന്നിവയില്‍ നിന്നും പ്രതികളെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്തത്. പ്രതി ഭാഗത്തേക്ക് 4 സാക്ഷികളെ വിസ്തരിച്ചു. 7 രേഖകള്‍ പ്രതിഭാഗത്തേക്ക് ഹാജരാക്കി.

2019 ഡിസംബര്‍ 9 മുതല്‍ 2020 മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 118 സാക്ഷികളെ വിസ്തരിച്ചിരുന്നു. 319 രേഖകള്‍ അക്കമിട്ട് പ്രോസിക്യൂഷന്‍ ഭാഗം തെളിവായി കോടതി സ്വീകരിച്ചു. ദൃക്‌സാക്ഷികള്‍ , സ്വതന്ത്ര സാക്ഷികള്‍ , ഫോറന്‍സിക് വിദഗ്ധര്‍ , കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറി സയന്റിസ്റ്റുകള്‍ , അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ള ഔദ്യോഗിക സാക്ഷികള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിപ്പട്ടികയിലുള്ള 118 സാക്ഷികള്‍. പ്രതിഭാഗം സാക്ഷികളോ രേഖകളോ ഹാജരാക്കിയില്ല. പ്രതി ഭാഗത്തിന് പ്രോസിക്യൂഷന്‍ സാക്ഷിമൊഴികളിലെ 4 വൈരുദ്ധ്യങ്ങള്‍ മാത്രമേ ക്രോസ് വിസ്താരത്തില്‍ കോടതി മുമ്പാകെ കൊണ്ടുവരാന്‍ സാധിച്ചുള്ളു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം പോലീസ് എടുത്ത മൊഴികളിലെ 4 വൈരുദ്ധ്യങ്ങള്‍ പ്രതിഭാഗം തെളിവായി കോടതി സ്വീകരിച്ചു.


വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാനിരിക്കേ ഒന്നാം പ്രതിയായ അലിഭായി മറ്റൊരു കേസില്‍ കായംകുളം കോടതിയില്‍ ഹാജരാക്കി തിര്യെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊണ്ടു വരവേ എസ്‌കോര്‍ട്ട് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ പോയി. എന്നാല്‍ പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.


വിചാരണ തടവുകാരായി റിമാന്റില്‍ കഴിയുന്ന നാലു പ്രതികളെയും ഹാജരാക്കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയക്കാനും കോടതി ഉത്തരവിട്ടു. .കൂടാതെ മറ്റെല്ലാ പ്രതികളും ഹാജരാകാനും കോടതി ഉത്തരവിട്ടു. സെഷന്‍സ് വിചാരണ കേസായതിനാല്‍ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 228 പ്രകാരമാണ് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിയത്. തങ്ങള്‍ക്കെതിരെ കുറ്റം ചുമത്താന്‍ തെളിവുകള്‍ ഇല്ലാത്തതിനാലും തങ്ങള്‍ക്കെതിരായ കേസ് അടിസ്ഥാന രഹിതമായതിനാലും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നുള്ള പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് കുറ്റം ചുമത്താന്‍ കോടതി ഉത്തരവായത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരം പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് വകുപ്പ് 228 പ്രകാരം കോടതി കുറ്റം ചുമത്തിയത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (9 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends