നരബലിക്കിരയായത് തമിഴ്നാട് സ്വദേശി പത്മയും കാലടിയില്‍ താമസിച്ചിരുന്ന റോസ്ലിയുമാണെന്ന് സ്ഥിരീകരണം... തിരുവനന്തപുരം ഫൊറന്‍സിക് ലാബിലായിരുന്നു ഡി.എന്‍.എ. പരിശോധന.... റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

നരബലിക്കിരയായത് തമിഴ്നാട് സ്വദേശി പത്മയും കാലടിയില്‍ താമസിച്ചിരുന്ന റോസ്ലിയുമാണെന്ന് സ്ഥിരീകരണം... തിരുവനന്തപുരം ഫൊറന്‍സിക് ലാബിലായിരുന്നു ഡി.എന്‍.എ. പരിശോധന....
റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുംനരബലിക്കിരയായത് തമിഴ്നാട് സ്വദേശി പത്മയും കാലടിയില്‍ താമസിച്ചിരുന്ന റോസ്ലിയുമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡി.എന്‍.എ. പരിശോധനയിലാണ് മൃതദേഹഭാഗങ്ങള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയവരുടേത് തന്നെയെന്ന് ഉറപ്പിച്ചത്.
ഡി.എന്‍.എ. ഫലം അന്വേഷണ സംഘത്തിന് ഇന്ന് കിട്ടും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇലന്തൂരില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങള്‍.
പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‌ലിയുടെ മൃതദേഹം പല ഭാഗങ്ങളാക്കിയിരുന്നില്ല. ലഭിച്ചവയില്‍ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു.
എന്നാല്‍ ഡി.എന്‍.എ. ഫലം വന്നതോടെ മറ്റാരേയും നരബലി സംഘം ഇലന്തൂരില്‍ കുഴിച്ചിട്ടിട്ടില്ലെന്ന് ഉറപ്പിക്കാം. ഏതാണ്ട് ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങളുടെ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചത്.
"
https://www.facebook.com/Malayalivartha


























