തെരുവ് നായ ആക്രമണം രൂക്ഷം : തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

ചവറയിൽ തെരുവുനായ ആക്രമണം. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയ്ക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പന്മന പൊന്മന ഷാപ്പിൽ വീട്ടിൽ സ്വർണമ്മ (63) യ്ക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 നാണ് സംഭവം നടന്നത്. പൊന്മന വാർഡിൽ വട്ടക്കായലിനോട് ചേർന്ന് ഇടതുരുത്തിൽ തൊഴിലുറപ്പ് ജോലി ചെയ്ത് കൊണ്ട് നിൽക്കവേ തെരുവ് നായ കടിയ്ക്കുകയായിരുന്നു. തുടർന്ന് നായ സ്വർണമ്മയുടെ ഇടത് കൈയ്ക്കും തോളിലും ആണ് കടിച്ചത്. ഇതോടെ ഉടൻ തന്നെ മറ്റുള്ളവർ ചേർന്ന് സ്വർണമ്മയെ നീണ്ടകര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























