Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സുധാകരന്‍ പുറത്തേക്ക് തരൂര്‍ അധ്യക്ഷനാകും;ശശി തരൂരിനെ നായര്‍സമുദായം ദത്തെടുക്കുന്നു; ശശി തരൂര്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്കു കടന്നുവരുന്നു

19 NOVEMBER 2022 10:58 AM IST
മലയാളി വാര്‍ത്ത

ശശി തരൂരിനെ നായര്‍സമുദായം ദത്തെടുക്കുകയാണ്. മുന്‍പ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരാണയപ്പണിക്കര്‍ ശശി തരൂരിനെ ഡല്‍ഹി നായര്‍ എന്നു വിശേഷിപ്പിച്ചതൊക്കെ പഴയ കഥ. നായര്‍ സമുദായത്തിന്റെ ആശിര്‍വാദത്തിലും മുസ്ലീം ലീഗിന്റെ അനുഗ്രഹത്തിലും ഏറെ വൈകാതെ ശശി തരൂര്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്കു കടന്നുവന്നേക്കാം. ഇനി ക്രിസ്ത്യന്‍ ബിഷപ്പുമാരുടെ കൂടി അനുഗ്രഹം ഉറപ്പാക്കിയാല്‍ യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രിസ്ഥാനത്തേക്കുപോലും ശശി തരൂര്‍ എന്ന നായര്‍ കടന്നുവരാന്‍ സാധ്യതയേറുകയാണ്. പെരുന്നയിലെ അടുത്ത നായര്‍ മഹാസമ്മേളനത്തില്‍ ശശി തരൂരായിരിക്കും മുഖ്യാതിഥിയെന്നതും പുതിയ രാഷ്ട്രീയ നീക്കത്തിനുള്ള തുടക്കമാണ്.

കെ സുധാകരന്‍ അനാരോഗ്യം പറഞ്ഞ് ഏറെ വൈകാതെ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ ശശി തരൂര്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തരൂര്‍ മത്സരിക്കാന്‍ രണ്ടും കല്‍പ്പിച്ച ഇറങ്ങിയതുതന്നെ ഒരു മുഴം മുന്നേയുള്ള ഏറായിരുന്നു.

വിഡി സതീശനും കെ സുധാകരനും കോണ്‍ഗ്രസ് നേതൃത്വത്തില്‍ വമ്പന്‍ പരാജയമാണെന്ന പൊതുവികാരം മുസ്ലീം ലീഗിനുള്ളില്‍ കുറേക്കാലമായുണ്ട്. കേരള രാഷ്ട്രീയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പേരുപോലും മാഞ്ഞുതുടങ്ങിയിരിക്കുന്നു. രമേശ് ചെന്നിത്തലയോടും കെ മുരളീധരനോടും ലീഗിന് അത്രകണ്ടു പ്രിയം പോരാ. ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞ നിലയില്‍ കേരളത്തില്‍ എങ്ങനെയെങ്കിലും യുഡിഎഫിന് അധികാരം പിടിക്കാന്‍ വിധം നേതൃത്വം കൊടുക്കാന്‍ ഇനി ശശി തരൂരേയുള്ളു എന്ന നിലപാടിലാണ് മുസ്ലീം ലീഗ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പാകട്ടെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുക എന്ന മട്ടില്‍ കുറേക്കാലമായി നിര്‍ജീവവുമാണ്.

കേരളരാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിനു മുന്നോടിയായി മുസ്ലീം പ്രീണനം മുന്‍നിറുത്തി ശശി തരൂര്‍ മലബാര്‍ പര്യടനത്തിനിറങ്ങുകയാണ്. മലബാര്‍ പിടിക്കാനുള്ള ഒരുക്കത്തിലാണ് തരൂര്‍ പാണക്കാട്ട് തങ്ങളുടെ അനുഗ്രഹം തേടിയെത്തുന്നത്.

22ന് പാണക്കാട്ട് എത്തുന്ന തരൂര്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും. അതേ ദിവസം ഹൈദരലി ശിഹാബ് തങ്ങളുടെ സ്മാരകമായ പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലെ പരിപാടിയിലെ മുഖ്യാതിഥിയും തരൂരാണ്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചില പ്രധാന പരിപാടികളില്‍ പങ്കെടുക്കുന്ന തരൂര്‍ പ്രമുഖരായ വ്യക്തികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.തരൂരിന്റെ പാണക്കാട് സന്ദര്‍ശനവും ഈ യാത്രയും കോണ്‍ഗ്രസ്, യുഡിഎഫ് കേന്ദ്രങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. 14 ജില്ലകളിലും പരിപാടികള്‍ക്കു തുടക്കമിടുന്നതിന്റെ ആദ്യപടിയാണ് മലബാര്‍ യാത്ര.ശശി തരൂരിനെ കോണ്‍ഗ്രസ് കൂടുതലായി ഉപയോഗിക്കുകയും മുന്നോട്ടു നിര്‍ത്തുകയും ചെയ്യണമെന്ന നിലപാടാണ് മുസ്ലിം ലീഗിന് ഉള്ളത്.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കേരള നേതാക്കളില്‍നിന്നു വ്യത്യസ്തമായി തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം.കെ.രാഘവന്‍ എംപിയാണ് മലബാര്‍ ജില്ലകളിലെ തരൂരിന്റെ പര്യടനം ഏകോപിപ്പിക്കുന്നത്. 20ന് രാവിലെ കോഴിക്കോട്ട് എം.ടി.വാസുദേവന്‍ നായരെ സന്ദര്‍ശിച്ചാണ് തുടക്കം. അന്നു തന്നെ കെ.പി.ഉണ്ണികൃഷ്ണന്റയും എം.വി.ശ്രേയാംസ് കുമാറിന്റെയും വസതികളില്‍ എത്തുന്നുണ്ട്. ഇതിനൊപ്പം കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരെയും കാണുന്നുണ്ട്. മൂന്നു ജില്ലകളിലായി പത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തരൂരിന് കിട്ടിയ 1072 വോട്ടില്‍ നൂറോളം വോട്ട് കേരളത്തില്‍ നിന്നാണെന്ന വിലയിരുത്തലാണ് പിന്നീട് ഉണ്ടായത്. രാഷ്ട്രീയസംഘടനാ രംഗങ്ങളില്‍ കെപിസിസി ഉദാസീനത വെടിഞ്ഞ് ഇറങ്ങണമെന്ന് ലീഗ് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. മലപ്പുറത്തു പോലും ലീഗിന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന ആശങ്ക മുസ്ലീം ലീഗിനുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അവഗണിക്കുന്ന സാഹചര്യത്തിലാണ് തരൂര്‍ കേരള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്ര കേന്ദ്രീകരിക്കുന്നത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എ ഐ സി സി അധ്യക്ഷനായതിന് ശേഷം നടന്ന പുനസംഘടനയിലൊന്നും ശശി തരൂരിനെ പരിഗണിച്ചിരുന്നില്ല. മാത്രവുമല്ല ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ശശി തരൂരിനെ കോണ്‍ഗ്രസ് ഒഴിവാക്കിയിരുന്നു.

കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്കുകളിലൊന്നായ നായര്‍ സമുദായത്തിനും ശശി തരൂര്‍ സ്വീകാര്യനാണ് എന്ന സൂചനയുമുണ്ട്. സംസ്ഥാനത്ത് നിന്ന് ശബരീനാഥന്‍, ഹൈബി ഈഡന്‍ തുടങ്ങിയവരും ശശി തരൂരിന് പരസ്യ പിന്തുണ നല്‍കുന്നുണ്ട്. മാത്രവുമല്ല കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശം രൂക്ഷമായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയും ശശി തരൂരിന് ഉറപ്പിക്കാനായാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ ചേരി രൂപപ്പെടും.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (6 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (39 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends