Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഡോണ ഒരു ചെറിയ മീനല്ല; സെക്സ് മാഫിയയുമായി ബന്ധം; ഫോണിൽ നിന്ന് കണ്ടെടുത്തത് വമ്പന്മാരുടെ വിവരങ്ങൾ; യുവതിയുടെ മൊഴി പുറത്ത് ബിയറിൽ പൊടി കലർത്തി, പരാതിയിൽ ഉറച്ചു നിൽക്കുന്നു; ഫ്ളൈ ഹൈ പബ്ബ് കുറ്റകൃത്യങ്ങളുടെ ഹബ്ബോ ?

19 NOVEMBER 2022 11:09 AM IST
മലയാളി വാര്‍ത്ത

ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങിയപ്പോളാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് മോഡൽ ക്രൂര പീഡനത്തിനിരയായത്. മൂന്നു പേർ ചേർന്നാണ് ഇവരെ ക്രൂര പീഡനത്തിനിരയാക്കിയത്. പീഡനത്തിൽ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു.

കൂട്ടബലാത്സംഗം ചെയ്യപ്പെട്ട മോഡലിന്റെ മൊഴി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. താൻ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും, ബാറിൽ വെച്ച് തനിക്ക് തന്ന ബിയറിൽ എന്തോ പൊടി കലർത്തിയെന്നും യുവതി ആരോപിക്കുന്നു. തന്റെ സുഹൃത്തായ ഡോളി ആണ് തന്നെ ബാറിൽ എത്തിച്ചതെന്നാണ് പെൺകുട്ടി നൽകുന്ന മൊഴി. ഓടുന്ന വാഹനത്തിൽ മൂന്ന് പേര് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, ഇതിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങിയെന്നും പെൺകുട്ടി വെളിപ്പെടുത്തി. ആ സമയത്ത് പ്രതികരിക്കാൻ ഭയമായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

കേസിൽ നാല് പ്രതികളെ കൊച്ചി സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിനിയായ ഡോണ എന്ന മോഡലും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ. ഡോണ പലർക്കും യുവതികളെ പണത്തിന് കാഴ്ചവയ്ക്കുന്ന ഒരാൾ ആണെന്ന് സൂചനകളാണ് പുറത്തു വരുന്നത്. എറണാകുളത്തെ സെക്സ് മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്നും ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പല വമ്പന്മാരുടെയും വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ .

പെൺകുട്ടിയെ വളരെ തന്ത്രപൂർവ്വം ആണ് ഇവർ ബലാത്സം​ഗത്തിന് ഇരയാക്കിയതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബാറിൽ കുഴഞ്ഞുവീണപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്. രാത്രി പത്ത് മണിക്ക് ശേഷമാണ് പീഡനം നടന്നത്. ഈ സമയം അബോധാവസ്ഥയിലായിരുന്നെങ്കിലും യുവതി വേദന സഹിക്കാനാവാതെ നിലവിളിച്ചതായും പറയുന്നു.

ഡി.ജെ പാർട്ടി നടന്ന ഫ്ളൈ ഹൈ പബ്ബ് കഴിഞ്ഞ ജൂണിൽ പൊലീസും എക്സൈസും പൂട്ടിച്ചതായിരുന്നു. പബ്ബിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കഞ്ചാവ് കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ പ്രവർത്തി സമയം കഴിഞ്ഞും ബാർ പ്രവർത്തിക്കുന്നത് പതിവാണ്. ഇതൊക്കെ മൂലം പൊലീസിന് വലിയ തലവേദനയായി മാറിയതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം ഹോട്ടലിന്റെ ലൈസൻസ് റദ്ദു ചെയ്യാൻ സൗത്ത് പൊലീസ് എക്‌സൈസിന് ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടൽ പൂട്ടിയത്. എന്നാൽ ഉന്നത പിടിപാട് ഉപയോഗിച്ച്  ഇത് വീണ്ടും ആരംഭിക്കുകയായിരുന്നു.

മാർച്ച് 11 നാണ് ഹാർബർ വ്യൂഹോട്ടലിൽ ഫ്ളൈഹൈ പബ്ബ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യ പബ് എന്ന തലക്കെട്ടോടെ ഹാർബർ വ്യൂവിലെ നൈറ്റ് പാർട്ടി ദൃശ്യങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ ഇവിടേക്ക് യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു. നൈറ്റ് പാർട്ടിയിൽ പങ്കെടുക്കുന്നതിനായി സിംഗിൾ എൻട്രിക്ക് 2500 ഉം കപ്പിൾ എൻട്രിക്ക് 3500 ഉം രൂപയാണ് ഫ്ളൈ ഹൈ ഈടാക്കിയിരുന്നത്. രാത്രി ഒൻപതുമണിക്ക് ശേഷം കപ്പിൾ എൻട്രി ഫ്രീയാണ്. നിരവധി കുറ്റകൃത്യങ്ങളാണ് ഈ പബ്ബിനെ ബന്ധപ്പെടുത്തി ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഇവിടെ മയക്ക് മരുന്നിന്റെയും സെക്സ് മാഫിയകളുടെയും താവളമാകുന്നു എന്ന പരാതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (5 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (38 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends