കോഴിക്കോട് ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

കോഴിക്കോട് ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
പൂനത്ത് ചേരത്തൊടി വയലില്‍ ഇമ്പിച്ചി മൊയ്തീന്റെ മകന്‍ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറിനെ (38) യാണ് കടവരാന്തയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്ന് രാവിലെ സ്റ്റാന്‍ഡില്‍ എത്തിയവരാണ് മൃതദേഹം കണ്ടത്.
ശരീരത്തില്‍ പരുക്കേറ്റ പാടുകളുണ്ട്. വസ്ത്രം കീറിയ നിലയിലുമാണ്. ഇന്നലെ രാത്രി മന്‍സൂറിനൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് ബൈക്കില്‍ എത്തിയതെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു . ബാലുശ്ശേരി എസ്‌ഐ കെ.റഫീഖിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. മൃതദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
a
https://www.facebook.com/Malayalivartha






















