Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഓട്ടത്തിനിടെ  സ്വകാര്യ ബസ് നിയന്ത്രണം വിട്ടു പുറകിലേക്ക് ഉരുണ്ടു നീങ്ങി.... പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരന്‍ ബസിനടിയില്‍ പെട്ട് മരിച്ചു....

19 NOVEMBER 2022 11:43 AM IST
മലയാളി വാര്‍ത്ത

ഓട്ടത്തിനിടെ  സ്വകാര്യ ബസ്   നിയന്ത്രണം വിട്ടു പുറകിലേക്ക് ഉരുണ്ടു നീങ്ങി.... പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരന്‍ ബസിനടിയില്‍ പെട്ട് മരിച്ചു....

ചെമ്മരുതി തച്ചോട് പൈപ്പിന്‍മൂട് ജംഗ്്ഷനില്‍ ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ശ്രീനിവാസപുരം തെക്കേവിള വീട്ടില്‍ അര്‍ഷാദ്(49) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബസിന്റെ തൊട്ടുപിന്നില്‍ വില്‍പനയ്ക്കുള്ള മത്സ്യങ്ങളുമായി ബൈക്കില്‍ വരവേയാണ് അര്‍ഷാദ് അപകടത്തില്‍പ്പെട്ടത്.



വര്‍ക്കലയിലേക്കു വരുന്നതിനിടെ പൈപ്പിന്‍മൂട് ഭാഗത്തെ ചെറിയ കയറ്റത്തോടുകൂടിയ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ടു പിന്നോട്ടേക്ക് നീങ്ങാന്‍ തുടങ്ങിയത്. തൊട്ടു പിറകിലുണ്ടായിരുന്ന അര്‍ഷാദിനെയും മറ്റൊരു ഇരുചക്രവാഹനക്കാരനെയും ഇടിച്ചു ബസ് പിന്നോട്ട് നീങ്ങവേ അര്‍ഷാദ് ബസിനടയില്‍പ്പെട്ടു. എന്നാല്‍ അടുത്ത ബൈക്കിലുണ്ടായിരുന്ന യാത്രക്കാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബസ് ഏതാണ്ട് അന്‍പതിലധികം മീറ്റര്‍ ദൂരത്തോളം പിന്നിലേക്കു ഉരുണ്ട് സമീപത്തെ ഒരു സ്റ്റേഷനറി കടയുടെ മുന്നില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അര്‍ഷാദിന്റെ ബൈക്ക് ബസിനടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. അര്‍ഷാദിന് സംഭവസ്ഥലത്ത് വച്ചു തന്നെ ജീവന്‍ നഷ്ടമായി. അര്‍ഷാദിന്റെ കബറടക്കം വെഞ്ഞാറമൂടില്‍ നടന്നു.



അതേസമയം ബസ് ഓടിച്ച ഡ്രൈവര്‍ ഷിബുവിനെ അയിരൂര്‍ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് ബസിലെ സ്പീഡ് ഗവര്‍ണറും ബ്രേക്ക് നഷ്ടപ്പെട്ടാല്‍ സ്വയം ജാമാകുന്ന സംവിധാനവും പ്രവര്‍ത്തിച്ചില്ലെന്നാണു അന്വേഷണത്തില്‍ മോട്ടര്‍ വാഹനവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (5 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (38 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends