സർക്കാരിന്റെ കള്ള രേഖകൾ പൊക്കി; മുഖ്യന്റെ പൂർണിമാ മോഹനും അലമുറയിടുന്നു! സർക്കാർ വാഹനത്തിൽ വിലസിയ പൂർണ്ണിമയെ തൂത്തെറിയും! തെളിവുകൾ പുറത്ത്! ഡൽഹിയിൽ നിന്നും ഗവർണറുടെ ഒളിയമ്പ്! നെട്ടോട്ടമോടി മുഖ്യൻ; സട കുടഞ്ഞ് ഗവർണർ!

ഗവർണർ സർക്കാർ പോരിനിടെ മുഖ്യമന്ത്രിക്ക് വീണ്ടും തിരിച്ചടി. പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹൻ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന്‍റെ രേഖകൾ പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ പിണറായി വിജയന് വീണ്ടും കുരുക്ക് മുറുകുകയാണ്. അഴിമതിയുടെ മറ്റൊരു മുഖം കൂടി പുറത്ത് വരുന്നു. ഈ വിഷയവും സിപിമ്മിനു തിരിച്ചടിയാകും.
സംഭവം പുറത്ത് വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ മോഹന്‍റെ ഭാര്യക്ക് യാത്രചെയ്യാൻ സെക്രട്ടറിയേറ്റിൽ നിന്നുള്ള വാഹനം വിട്ടുകൊടുത്ത സംഭവം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹൻ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന്‍റെ പുറത്ത് വന്ന രേഖകൾ പ്രകാരം, ഒരു രൂപ പോലും സർക്കാരിന് അടക്കാതെയാണ് 2021 മെയ് മുതൽ ഈ വർഷം സെപ്റ്റംബർ പകുതി വരെ സ്വകാര്യ ആവശ്യങ്ങൾക്ക് ഇന്നോവ വാഹനം ഉപയോഗിച്ചതെന്ന് തെളിഞ്ഞു.
ആർ. മോഹന്‍റെ അധ്യാപികയായ ഭാര്യ പൂർണിമാ മോഹന് യാത്രകൾക്ക് കാര്‍ വിട്ടുനൽകിയ ദിവസങ്ങളിലും ലോഗ്ബുക്കിൽ കള്ളക്കണക്കുകളാണ് ഉള്ളത്.
https://www.facebook.com/Malayalivartha






















