ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി; അതുകൊണ്ട് മാത്രം നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല; നിലപാടിലുറച്ച് പ്രിയ വർഗീസ്

അധ്യാപന പരിചയം കെട്ടുകഥയാവരുതെന്നും നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്നും കോടതി പ്രിയ വർഗീസിനെ വിമർശിച്ചിരുന്നു . ഇതിന് മറുപടിയെന്നോണം പ്രിയ വർഗീസ് ഒരു ഫെയിസ്ബുക്ക് പോസ്റ്റു പങ്കു വച്ചിരുന്നു . നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്നാണു പ്രിയ വർഗീസ് പോസ്റ്റിട്ടത്. ‘അതു ഞാനല്ല പക്ഷേ നിങ്ങളാണ്’ എന്ന് എഴുതിയ നാഷനൽ സർവീസ് സ്കീമിന്റെ ചിത്രവും കുറിപ്പിനൊപ്പം പ്രിയ പങ്കുവച്ചത് .
പക്ഷെ ആ പോസ്റ്റ് വിവാദമായിരുന്നു. അപ്പോഴേക്കും പ്രിയ വർഗീസ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യൂകയുണ്ടായി. ഇപ്പോൾ ഇതാ വീണ്ടും ആ പോസ്റ്റിനെ കുറിച്ച് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് പ്രിയ വർഗീസ്. എടുത്ത നിലപാടിൽ നിന്നും പിന്നോട്ടില്ല എന്ന നിലപാടിലാണ് പ്രിയ. പുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കി വച്ചത്. ആ കുറിപ്പ് ഇങ്ങനെ; പിൻവലിച്ചത് കോടതിയലക്ഷ്യം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ.
ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി. അതുകൊണ്ട് മാത്രം.നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല ... Not me but you എന്ന എൻ. എസ്. മോട്ടോ മലയാളത്തിൽ "വ്യക്തിയല്ല സമൂഹമാണ് പ്രധാനം "
എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാധ്യമ വാർത്തകൾ തന്നെയാണ് എൻ. എസ്. എസ്സിന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എൻ. എസ്. എസ് പ്രവർത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ പോസ്റ്റ് പങ്കു വച്ചതിന് ഹൈക്കോടതി പ്രിയ വർഗീസിനെ വിമർശിച്ചിരുന്നു.
https://www.facebook.com/Malayalivartha






















