മദ്യലഹരിയിൽ കുഴഞ്ഞുവീണപ്പോൾ താമസസ്ഥലത്ത് എത്തിക്കാനെന്ന വ്യാജേന വാഹനത്തിൽ കയറ്റി, പെൺകുട്ടിയെ നാല്‍പത്തിയഞ്ച് മിനിറ്റ് നഗരത്തിന്റെ പല ഭാഗങ്ങളിൽകൊണ്ടുപോയി വാഹനത്തിനുള്ളിൽവെച്ച് കൂട്ടബലാത്സംഗം ചെയ്ത് യുവാക്കൾ, കൊച്ചിയിലേത് സുഹൃത്തായ മോഡൽ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൂട്ടബലാത്സംഗമെന്ന് റിപ്പോർട്ടുകൾ

കൊച്ചി നഗരത്തെ നടുക്കി മറ്റൊരു പെൺകുട്ടിയും കൂട്ടബലാത്സംഗത്തിനിരയായ വാർത്ത കഴിഞ്ഞ ദിലവസമാണ് പുറത്തുവരുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽവെച്ച് അതി ക്രൂര പീഡനത്തിന് ഇരയായത് കാസർകോട് സ്വദേശിനിയായ പത്തൊമ്പത് വയസുള്ള യുവ മോഡലാണ്. പെൺകുട്ടിയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ഇവരെ ചതിയിൽപ്പെടുത്തുകയായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.
ആസൂത്രണത്തോടെ നടപ്പിലാക്കിയ കൂട്ടബലാത്സംഗമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ബാറിൽ കുഴഞ്ഞുവീണപ്പോൾ താമസസ്ഥലത്തെത്തിക്കാൻ സഹായിക്കാമെന്ന വ്യാജേന വാഹനത്തിൽ കയറ്റിയാണ് യുവ മോഡലിനെ പ്രതികൾ ബലാത്സംഗം ചെയ്തത്.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് അതിക്രൂരമായ സംഭവങ്ങളുടെ തുടക്കം. ഡിംപലും മറ്റു പ്രതികളും ചേര്‍ന്നാണ് പീഡനത്തിന് ഇരയായ യുവതിയെ ബാറില്‍ എത്തിക്കുന്നത്.
പത്തൊമ്പതുകാരിയായ കാസർകോട് സ്വദേശിനിയെ കാക്കനാട്ടുളള താമസ സ്ഥലത്തുനിന്നാണ് രാജസ്ഥാൻ സ്വദേശിനി ഡിംപിളും സംഘവും ബാറിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. എംജി റോഡിലെ ഒരു ബാറിലായിരുന്നു സംഘം എത്തിയത്. ഇവിടെ നിന്ന് മദ്യപിച്ച പെൺകുട്ടി പത്ത് മണിയോടെയാണ് കുഴഞ്ഞുവീഴുന്നത്. മദ്യലഹരിയിൽ വീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞാണ് കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റുന്നത്.
എന്നാല്‍ ഈ സമയത്ത് ഡിംപല്‍ വാഹനത്തില്‍ കയറിയില്ല. കുഴഞ്ഞുവീണ യുവതിയുമായി യുവാക്കൾ വാഹനത്തിൽ പോയപ്പോൾ എന്തുകൊണ്ടാണ് ഇവർ ഒപ്പം പോകാതിരുന്നത് എന്ന ചോദ്യം ബാക്കിയാണ്. സുഹൃത്തായ യുവാക്കൾക്ക് ഒത്താശ ചെയ്യാൻ ഇവർ മനപൂർവം പോകാതിരുന്നതാണെന്നാണ് കരുതുന്നത്. വാഹനത്തിൽ കയറ്റി കൊണ്ടുപോയ പെൺകുട്ടിയെ നഗരത്തിന്റെ പല ഭാഗങ്ങളിൽകൊണ്ടുപോയി വാഹനത്തിനുള്ളിൽവെച്ച് ബലാത്സംഗം ചെയ്യുന്നത്.
മഹീന്ദ്ര ഥാർ എസ് യു വിയിൽ വെച്ചായിരുന്നു സംഘം യുവതിയെ ബലാത്സംഗം ചെയ്തത്. നാല്‍പത്തിയഞ്ച് മിനിറ്റ് നഗരത്തില്‍ കറങ്ങിയ ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. അർധരാത്രിയോടെയാണ് പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുന്നത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പോലീസ് ബലാത്സംഗത്തെക്കുറിച്ച് അറിഞ്ഞത്. കളമശേരി മെഡിക്കല്‍ കൊളജില്‍ തുടരുന്ന മോഡലില്‍ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും.
കസ്റ്റഡിയിലെടുത്ത നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി, മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശി ഡിംപല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബലാത്സംഗത്തിന് സഹായം ചെയ്തെന്ന കുറ്റമാണ് രാജസ്ഥാൻ സ്വദേശിനിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡിംപലിന്‍റെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്‍റേതാണ്. കളമശ്ശേരി മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയില്ക്കഴിയുന്ന പെണ്കുട്ടിയുടെ ആരോഗ്യനിലയില് ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നാണ് വിവരം. ഇവരുടെ സുഹൃത്താണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
https://www.facebook.com/Malayalivartha






















