തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പ്രതി മുഹമ്മദ് ശിഹ്ഷാദിന് ജാമ്യം....

തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പ്രതി മുഹമ്മദ് ശിഹ്ഷാദിന് ജാമ്യം. തലശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ നവംബര്‍ 3ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്ന രാജസ്ഥാനി സ്വദേശിയായ കുഞ്ഞിനെ ക്രൂരമായി ചവിട്ടിതെറിപ്പിക്കുകയായിരുന്നു. പ്രതിയെ അന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി തന്നെ വിട്ടയച്ചിരുന്നു.
പിന്നീട് ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നശേഷമാണ്.
"
https://www.facebook.com/Malayalivartha






















