"അവൾ ഡി ജെ യിൽ അഴിഞ്ഞാടിയത് കൊണ്ടാണത്രേ പീഡനം സംഭവിച്ചത് '' എന്നു പറയാതിരുന്നത് എന്തായാലും നന്നായി; അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന് പറയുന്നത് പോലെയാണ്; ഡി ജെ പാർട്ടികൾ ഉള്ളത് കൊണ്ടാണോ മാഡം ഈ നാട്ടിൽ പീഡനങ്ങൾ അരങ്ങു തകർക്കുന്നത്? വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീദേവിയെ വിമർശിച്ച് ജസ്‌ല മാടശേരി

അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന് പറയുന്നത് പോലെയാണ്. യഥാർഥ കാരണം കണ്ടു പിടിക്കലും പരിഹാരം കാണലും അൽപ്പം വിഷമമുള്ള പണിയാണ്. ഡി ജെ പാർട്ടികൾ ഉള്ളത് കൊണ്ടാണോ മാഡം ഈ നാട്ടിൽ പീഡനങ്ങൾ അരങ്ങു തകർക്കുന്നത്.? സ്ത്രീ പീഡനക്കാർ എല്ലാവരും ഡി ജെയിൽ പങ്കെടുത്തവരാണോ.? ഡി ജെയിൽ പങ്കെടുത്തവർ എല്ലാവരും പീഡനം നടത്തുന്നുണ്ടോ.? വിമർശനവുമായി ജസ്‌ല മാടശേരി രംഗത്ത്. ജസ്‌ല ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;
അങ്ങനെ അത് ഡി ജെ പാർട്ടിയുടെ തലയിൽ കൊണ്ടുചെന്ന് ഇട്ടിട്ടു കൈ കഴുകി വൃത്തിയാക്കിയിട്ടുണ്ട് കേരളത്തിലെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീദേവി മാഡം. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന് പറയുന്നത് പോലെയാണ്. യഥാർഥ കാരണം കണ്ടു പിടിക്കലും പരിഹാരം കാണലും അൽപ്പം വിഷമമുള്ള പണിയാണ്.ഡി ജെ പാർട്ടികൾ ഉള്ളത് കൊണ്ടാണോ മാഡം ഈ നാട്ടിൽ പീഡനങ്ങൾ അരങ്ങു തകർക്കുന്നത്.? സ്ത്രീ പീഡനക്കാർ എല്ലാവരും ഡി ജെയിൽ പങ്കെടുത്തവരാണോ.? ഡി ജെയിൽ പങ്കെടുത്തവർ എല്ലാവരും പീഡനം നടത്തുന്നുണ്ടോ.?
സ്ത്രീകളോടുള്ള സമീപനവും, ലൈംഗികയോടും, ലൈംഗിക പങ്കാളിയോടുള്ള സമീപനവും ആണിവിടെ കാതലായ പ്രശ്നം. പീഡനങ്ങൾ സ്വന്തം വീടുകളിലും, വിദ്യാലയങ്ങളിലും, മത പാഠ്യശാലകളിലും, ആരാധന ആലയങ്ങളിലും, വാഹനങ്ങളിലും എന്നു വേണ്ട പാർട്ടി ഓഫീസുകളിലും വരെ നടക്കുന്നുണ്ട് മാഡം. സ്ത്രീ എവിടെയും സുരക്ഷിതയല്ല. ഡി ജെ പാർട്ടികളിൽ മാത്രമല്ല ശ്രദ്ദ വേണ്ടത്, സ്ത്രീ ജീവിക്കുന്ന ഓരോ മുക്കിലും മൂലയിലും ശ്രദ്ദ വേണം. സാമൂഹിക അവബോധം സമൂഹത്തിന് നൽകണം. അൽപ്പം പാടുള്ള പണിയാണ്.
" അവൾ ഡി ജെ യിൽ അഴിഞ്ഞാടിയത് കൊണ്ടാണത്രേ പീഡനം സംഭവിച്ചത് '' എന്നു പറയാതിരുന്നത് എന്തായാലും നന്നായി മാഡം. ഡി ജെ പാർട്ടികളിൽ നിയമവിരുദ്ധമായി ലഹരി ഉപയോഗം ഒക്കെ ഉണ്ടങ്കിൽ എല്ലായിടത്തും ഉള്ളത് പോലെ അതിനെതിരെ ശ്രദ്ദ വേണം. ഇവിടെ കൊച്ചിയിലെ മോഡൽ ആക്രമിക്കപ്പെട്ടത് എല്ലാവരും ഒന്നിച്ച് ആഘോഷിച്ച ഡി ജെ പാർട്ടിയിൽ വച്ചല്ല, മറിച്ച് നടുറോഡിൽ, കാറിൽ വച്ചാണ്.
കുറ്റം ഏതിലെങ്കിലും ആരോപിക്കുക, വിഷയം അതിലേക്ക് തിരിക്കുക.. യഥാർഥ വിഷയത്തെ വേറെ വിഷയവുമായി ചേർത്ത് സമീകരിക്കുക. വല്ലാത്ത കഷ്ടമാണിത് മാഡം. "ഡി ജെ യിൽ വിരിയുന്നത് പീഡനമോ."?അമ്മാവൻമ്മാർ നിരന്നിരുന്ന് അന്തിച്ചർച്ച നടത്തി പൊളിക്കും.
https://www.facebook.com/Malayalivartha


























