പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്...

പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്. പന്നിയങ്കര എസ് എച്ച് ഒ, എന്‍ ഐ എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
അലനെതിരെ ധര്‍മ്മടം പൊലീസ് എടുത്ത കേസിനെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വച്ച് മര്‍ദ്ദിച്ചന്ന എസ്എഫ്‌ഐയുടെ പരാതിയിലായിരുന്നു കേസുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. അലന്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി പന്നിയങ്കര പൊലീസിനോടായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അലന്‍ ഷുഹൈബ്. ഒന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയായ അഥിന്റെ നേതൃത്വത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബദ്രുദീനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്‌നങ്ങളുടെ ആരംഭം.
മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ ക്യാംപസില്‍ പ്രതിഷേധിച്ചതിനു തൊട്ടുപിന്നാലെ അലന്‍ ഷുഹൈബ്, ബദ്രുദ്ദീന്‍ എന്നിവര്‍ മര്‍ദ്ദിച്ചു എന്ന് കാണിച്ച് അഥിന്‍ പൊലീസില്‍ പരാതി നല്‍കി. ഇവര്‍ റാഗ് ചെയ്തുവെന്നാരോപിച്ച് കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. പൊലീസ് കസ്റ്റഡിയിലെടുത്ത അലനെ മര്‍ദ്ദനത്തിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
"
https://www.facebook.com/Malayalivartha


























