ജലാശയത്തിൽ പിടയുന്ന മീനുകൾ; പ്രഭാത സവാരിക്കിറങ്ങിയവർ ഒന്നടങ്കം ഞെട്ടി, വെള്ളത്തിൽ രാസമാലിന്യം കലർന്നതിയെന്ന് സംശയം! ആലുവ ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാൽ ജലാശയത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി

വെള്ളത്തിൽ രാസമാലിന്യം കലർത്തിയെന്ന് സംശയം, ആലുവ ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാൽ ജലാശയത്തിൽ മത്സ്യങ്ങൾ പിടഞ്ഞു ചത്തു. നാലാംമൈൽ വ്യവസായ മേഖലയിൽ നിന്നുള്ള രാസമാലിന്യം പുറംതള്ളിയതിനെ തുടർന്നാണ് മത്സ്യനാശം സംഭവിച്ചതെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ പുലർച്ചെയാണ് മത്സ്യങ്ങൾ വെള്ളത്തിന് മുകളിൽ കിടന്ന് പിടയുന്ന ഞെട്ടിക്കുന്ന കാഴ്ച് പ്രഭാതസവാരിക്കിറങ്ങിയവർ കണ്ടത്.
ഇതേതുടർന്ന് സംഭവമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം തടിച്ചുകൂടി. ലക്ഷക്കണക്കിന് രൂപ മുടക്കി അടുത്തിടെ തുമ്പിച്ചാൽ പുനരുദ്ധരിച്ച് വിനോദ സഞ്ചാര മേഖലയാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്.
അതേസമയം വെള്ളം പതഞ്ഞ് പൊങ്ങി കടുത്ത നിറവ്യത്യാസം ഉണ്ടായിരുന്നതായും നാട്ടുകാർ ഒന്നടങ്കം പറയുന്നു. കുറുവ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയവയിൽ ഏറെയും.വർഷങ്ങളായി പുല്ലും കാടും പിടിച്ചുകിടന്ന തുമ്പിച്ചാൽ ജലാശയം പഞ്ചായത്തിന്റെ ആവശ്യപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തി അടുത്തിടെയാണ് ശുചീകരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് കടുത്ത രോഷത്തിലാണ് നാട്ടുകാർ.
https://www.facebook.com/Malayalivartha


























