കാമുകിയുടെ പിതാവിന്റെ ഭീഷണി; കാമുകൻ വിഷം കഴിച്ചു; പെട്ടിമുടിമലയുടെ മുകളിൽ നിന്ന് പോലീസ് അവശനിലയിലായിരുന്ന യുവാവിനെ രക്ഷിച്ചു

കാമുകിയുടെ അച്ഛൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കാമുകന്റെ ആത്മഹത്യാ ശ്രമം. അടിമാലി സ്വദേശിയായ എൻജിനിയറിങ് ബിരുദധാരിയാണ് വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസിന്റെ സമയബന്ധിതമായ ഇടപെടലിൽ യുവാവിന്റെ ജീവൻ രക്ഷപെട്ടു.
അടിമാലി സ്വദേശിയായ യുവാവ് വെള്ളത്തൂവൽ സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ അച്ഛൻ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.
ഇതേ തുടർന്ന് ഭയന്ന് പോയ യുവാവ് ഒറ്റയ്ക്ക് ശനിയാഴ്ച രാത്രി എട്ടോടെ, വിഷവും വാങ്ങി കൂമ്പൻപാറയിലെ 3600 അടി ഉയരത്തിലുള്ള പെട്ടിമുടിമലയിൽ കയറി. വിവരം അറിഞ്ഞ വീട്ടുകാർ അടിമാലി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. മൊബൈൽ ലൊക്കേഷൻ പെട്ടിമുടിയിലാണെന്ന് പോലീസ് കണ്ടെത്തി. പോലീസ് രാത്രി പത്തോടെ പെട്ടിമുടിയിലെത്തി. ഈ സമയം അവശനിലയിലായിരുന്ന യുവാവിനെ
ഉടൻ തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണംചെയ്തെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























