രാത്രിയിൽ വീട്ടിലേക്ക് നടന്ന് പോകവേ കാട്ടാന ആക്രമണം, പാലക്കാട് റോഡിൽ വെച്ച് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട് അട്ടപ്പാടിയിൽ വീട്ടിലേക്ക് പോകുന്ന വഴി ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂർ പട്ടണക്കൽ ഊരിലെ 40 വയസുള്ള മുരുകനാണ് മരിച്ചത്. രാത്രിയിൽ വീട്ടിലേക്ക് നടന്നു പോകുമ്പോൾ റോഡിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
അഗളി സര്‍ക്കാര് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. നഷ്ടപരിഹാരം ഉടൻ നൽകാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. മൂന്ന് മാസം മുമ്പ് മറ്റൊരു യുവാവിനെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
https://www.facebook.com/Malayalivartha























