സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; പി ജയരാജന് 35 ലക്ഷം രൂപ ചിലവിൽ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ സർക്കാർ ഉത്തരവ്; ജയരാജന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്തുള്ള തീരുമാനമെന്ന് ഉത്തരവ്; പുതിയ കാറുകൾ വാങ്ങിക്കുന്നത് വിലക്കേർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം

പി ജയരാജന് കാർ വാങ്ങിക്കാൻ 35 ലക്ഷം രൂപ. ഈയൊരു തീരുമാനം ഇപ്പോൾ വിവാദങ്ങളിലേക്ക് കടക്കുകയാണ്. 35 ലക്ഷം ചിലവിൽ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാനാണ് സർക്കാർ അനുവാദം നൽകിയിരിക്കുകന്നത്. ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കുന്നതിനിടയിലുമാണ് എന്നതാണ് പ്രധാനമായും വിമർശന വിധേയമായിരിക്കുന്നത്. ജയരാജന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്തുള്ള തീരുമാനമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇപ്പോൾ ഖാദി ബോർഡ് വൈസ് ചെയർമാൻ ആണ് പി ജയരാജൻ. എന്തായാലും ഈയൊരു വിഷയം വിവാദങ്ങളിലേക്ക് കടക്കുകയാണ്. ഈ മാസം പതിനേഴാം തീയതി ഇതുമായി സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. വ്യവസായ മന്ത്രി കൂടെ ഉൾപ്പെട്ട യോഗത്തിലാണ് കാർ വാങ്ങിക്കാനുള്ള തീരുമാനത്തിലെത്തിയത്. ശേഷം ക്യാബിനറ്റ് യോഗത്തിൽ ഈ ഒരു തീരുമാനത്തിലെത്തുകയായിരുന്നു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പുതിയ കാറുകൾ വാങ്ങിക്കുന്നത് വിലക്കേർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. മാത്രമല്ല നവംബർ 9 തീയതി ധനം വകുപ്പും സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു . ഇതൊക്കെ നിലനിൽക്കുകയാണ് കാർ വാങ്ങിക്കാൻ 35 ലക്ഷം രൂപ എന്ന് ഒരു പ്രഖ്യാപനം ഇപ്പോൾ പുറത്തുവരുന്നത്.
അതേസമയം സാങ്കേതിക സര്‍വകലാശാല വിസി ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള നിയമോപദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ ഫീസായി നല്‍കിയത് 15 ലക്ഷം രൂപയാണ് എന്നതും വിമർശന വിധേയമായിരുന്നു . സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതില്‍ നിയമോപദേശം നല്‍കിയ മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനാണ് സര്‍ക്കാര്‍ 15 ലക്ഷം രൂപ തുക ഫീസായി നല്‍കിയത്. നവംബര്‍ 14നാണ് നിയമോപദേശം നല്‍കിയതിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha

























